മാൾട്ടാ വാർത്തകൾ
മാൾട്ടീസ് പൗരന്മാർക്ക് ചൈനയിലേക്ക് 30 ദിവസം വരെ വിസരഹിത പ്രവേശനം
മാൾട്ടീസ് പൗരന്മാർക്ക് ചൈനയിലേക്ക് 30 ദിവസം വരെ വിസയില്ലാതെ പ്രവേശിക്കാൻ അനുമതിയായതായി ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇയാൻ ബോർഗ് . “ഈ വിസരഹിത കരാർ, ടൂറിസം, ബിസിനസ്, സാംസ്കാരിക വിനിമയം എന്നിവയിൽ ആഴത്തിലുള്ള സഹകരണത്തിനും പുതിയ അന്താരാഷ്ട്ര വ്യാപാര അവസരങ്ങൾക്കും വഴിയൊരുക്കുന്നു,” ഇയാൻ ബോർഗ് പറഞ്ഞു.
നവംബർ 30 മുതൽ ബിസിനസ്, ടൂറിസം, കുടുംബ സന്ദർശനങ്ങൾ, എക്സ്ചേഞ്ചുകൾ, ട്രാൻസിറ്റ് തുടങ്ങിയ ആവശ്യങ്ങൾക്കായി 30 ദിവസം വരെ വിസയില്ലാതെ ചൈനയിലേക്ക് പ്രവേശിക്കാൻ മാൾട്ടീസ് പാസ്പോർട്ട് ഉടമകളെ അനുവദിക്കുന്ന വിസരഹിത കരാർ ഒപ്പിട്ടതിനു പിന്നാലെയാണ് ഉപപ്രധാനമന്ത്രിയുടെ ഈ അഭിപ്രായപ്രകടനം.വിസ ഇളവിനുള്ള മാനദണ്ഡങ്ങൾ പാലിക്കാത്ത വ്യക്തികൾ ചൈനയിലേക്ക് പോകുന്നതിന് മുമ്പ് വിസ നേടേണ്ടതുണ്ട്. ഇതോടെ, മാൾട്ടക്ക് പുറമെ ബൾഗേറിയ, റൊമാനിയ, ക്രൊയേഷ്യ, മോണ്ടിനെഗ്രോ, നോർത്ത് മാസിഡോണിയ, എസ്തോണിയ, ലാത്വിയ, ജപ്പാൻ എന്നി ഒമ്പത് രാജ്യങ്ങളിലേക്കും ചൈന വിസ രഹിത നയം വ്യാപിപ്പിച്ചു.