മാൾട്ടാ വാർത്തകൾ
മാൾട്ടയുടെ വ്യാവസായിക ഉത്പാദനത്തിൽ വർധന
മാള്‍ട്ടയുടെ വ്യാവസായിക ഉത്പാദനത്തില്‍ വര്‍ധന. 2023 ഒക്ടോബറിനെ അപേക്ഷിച്ച് 2024 ഒക്ടോബറില്‍ വ്യാവസായിക ഉല്‍പ്പാദനം 6.2 ശതമാനമാണ് വര്‍ദ്ധിച്ചത് . നാഷണല്‍ ഓഫീസ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കനുസരിച്ച്, കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്, ഒപ്റ്റിക്കല്‍ ഉല്‍പ്പന്നങ്ങള്‍, മോട്ടോര്‍ വാഹനങ്ങള്‍ എന്നിവയുടെ ഉത്പാദനത്തില്‍ (22.1 ശതമാനം) വര്‍ധനയുണ്ടായി. മൂലധന ചരക്ക് മേഖലയിലെ ഉല്‍പ്പാദനത്തിലാണ് (22.9 ശതമാനം) ഏറ്റവും ഉയര്‍ന്ന വര്‍ധനയുണ്ടായത് . എന്നാല്‍, 2024 സെപ്റ്റംബറിനെ അപേക്ഷിച്ച് മൊത്തം വ്യാവസായിക ഉല്‍പ്പാദനം 0.4 ശതമാനം കുറയുകയാണ് ചെയ്തത് .