ഇ.യു ജനറൽ കോർട്ടിലെ മാൾട്ടക്കാരിയായ ആദ്യ വനിതാ ജഡ്ജിയായിരുന്ന എന ക്രേമോണ അന്തരിച്ചു
യൂറോപ്യന്‍ യൂണിയന്‍ ജനറല്‍ കോര്‍ട്ടിലേക്കുള്ള മാള്‍ട്ടയിലെ ആദ്യ വനിതാ ജഡ്ജി എന ക്രേമോണ അന്തരിച്ചു. 88 വയസ്സായിരുന്നു. 2004ല്‍ മാള്‍ട്ട അംഗത്വം നേടിയപ്പോള്‍; മുന്‍ അറ്റോര്‍ണി ജനറല്‍ ആന്റണി ബോര്‍ഗ് ബാര്‍ത്തെറ്റിനൊപ്പമാണ്
യൂറോപ്യന്‍ കോടതിയിലെ ആദ്യത്തെ വനിതാ നോമിനിയായി ക്രേമോണ നിയമിതയായത്. അന്ന് കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് എന്നാണു ജനറല്‍ കോടതി അറിയപ്പെട്ടിരുന്നത്. മൂന്നുവര്‍ഷത്തിനു ശേഷം രണ്ടാമൂഴം ലഭിച്ചെങ്കിലും 2011 ല്‍ വിരമിച്ചു.
1936ല്‍ ജനിച്ച ജഡ്ജി ക്രെമോണ 1958ല്‍ മാള്‍ട്ട സര്‍വകലാശാലയില്‍ നിന്ന് അഭിഭാഷകയായി ബിരുദം നേടി.തന്റെ കരിയറില്‍ ഉടനീളം, ജഡ്ജി 1987 നും 1989 നും ഇടയില്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഉള്‍പ്പെടെ നിരവധി പൊതു സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിച്ചു.ലോംബാര്‍ഡ് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഇലക്ടറല്‍ കമ്മീഷന്‍ അംഗവുമായിരുന്നു.2003നും 2004നും ഇടയില്‍ വംശീയതയ്ക്കും അസഹിഷ്ണുതയ്ക്കും എതിരായ യൂറോപ്യന്‍ കമ്മീഷനിലെ അംഗമായിരുന്നു ജഡ്ജി ക്രെമോണ. 2006 ഡിസംബര്‍ 13ന് അവരെ ഓര്‍ഡര്‍ ഓഫ് മെറിറ്റിന്റെ ഓഫീസറായി നിയമിച്ചു.