മാൾട്ടാ വാർത്തകൾ

വിദേശനിക്ഷേപർക്ക് ആകർഷണീയമല്ലാത്ത രാജ്യമായി മാൾട്ട മാറുന്നതായി ഏണസ്റ്റ് ആൻഡ് യംഗ് സർവേ

വിദേശനിക്ഷേപര്‍ക്ക് ആകര്‍ഷണീയമല്ലാത്ത രാജ്യമായി മാള്‍ട്ട മാറുന്നതായി ഏണസ്റ്റ് ആന്‍ഡ് യംഗ് സര്‍വേ. സര്‍വേയില്‍ പങ്കെടുത്ത 54 കമ്പനികളും മാള്‍ട്ട നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുയോജ്യമായ രാജ്യമെന്ന് സാക്ഷ്യപ്പെടുത്തുമ്പോഴും ഈ അഭിപ്രായം പങ്കിടുന്ന കമ്പനികളുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് കുറവ് വന്നു എന്നതാണ് യാഥാര്‍ഥ്യം. ഒരു വര്‍ഷം മുന്‍പ് 59 ശതമാനം കമ്പനികളാണ് ഈ അഭിപ്രായം പങ്കിട്ടത്.

മാള്‍ട്ടയുടെ ആകര്‍ഷണീയതയുടെ റേറ്റിംഗ് 80% മാര്‍ക്കിന് അടുത്താണ്. 2015 ല്‍ 85% വരെ ഈ സ്‌കോര്‍ ഉയര്‍ന്നിരുന്നു. രാഷ്ട്രീയ നേതൃത്വത്തിലെ അസ്ഥിരത, സുതാര്യതക്കുറവ് എന്നിവയാണ് മാള്‍ട്ടീസ് നിക്ഷേപങ്ങളില്‍ നിന്നും കമ്പനികളെ പിന്നോട്ട് വലിക്കുന്നത്. മാള്‍ട്ടയുടെ ഗതാഗത, ലോജിസ്റ്റിക് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ വിഭാഗങ്ങളും പരാജയമാണെന്നാണ് സര്‍വേയില്‍ പങ്കെടുത്തവരുടെ പക്ഷം.
വരും വര്‍ഷങ്ങളില്‍ മാള്‍ട്ടയുടെ ബിസിനസ്സ് അന്തരീക്ഷം നേരിടുന്ന ഏറ്റവും വലിയ അപകടസാധ്യതകള്‍ അതിന്റെ തൊഴിലാളികള്‍ക്കിടയിലുള്ള നൈപുണ്യ ദൗര്‍ലഭ്യവും ഒഇസിഡി ചുമത്തുന്ന മാള്‍ട്ടയുടെ കോര്‍പ്പറേറ്റ് നികുതി വ്യവസ്ഥയില്‍ വരാനിരിക്കുന്ന മാറ്റങ്ങളുമാണെന്ന് കമ്പനികള്‍ നിരീക്ഷിക്കുന്നത് .

നിലവില്‍ അഞ്ചു ശതമാനം എന്ന നിലയില്‍ നില്‍ക്കുന്ന മാള്‍ട്ടയുടെ കോര്‍പ്പറേറ്റ് നികുതി നിരക്ക് കുറഞ്ഞത് 15% ആയി ഉയരും.രാജ്യത്തിന്റെ ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ (29%) മുതല്‍ പ്രശസ്തി സംബന്ധിച്ച ആശങ്കകള്‍ (42%), ചെലവ് മത്സരക്ഷമത (34%) വരെ മാള്‍ട്ടയുടെ ബിസിനസ്സ് അന്തരീക്ഷത്തിന് മറ്റ് സാധ്യതയുള്ള ഭീഷണികളും നിക്ഷേപകര്‍ കണ്ടെത്തുന്നു.
അതിനാല്‍ തന്നെ മാള്‍ട്ടയിലെ ബിസിനസ് വിപുലീകരണ പരിപാടികള്‍ കമ്പനികള്‍ ഒഴിവാക്കുകയാണ്. സര്‍വേയില്‍ പങ്കെടുത്ത 70%
കമ്പനികളും തങ്ങള്‍ രാജ്യം വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പറയുന്നു, ഒരു ദശാബ്ദത്തിനുള്ളില്‍ തങ്ങള്‍ ഇപ്പോഴും മാള്‍ട്ടയില്‍ പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കുന്നു. ഈ സ്‌കോര്‍ ഒരു ദശകം മുമ്പ് 59% എന്ന താഴ്ന്ന നിലയിലായിരുന്നു, 2019ല്‍ മഹാമാരിക്ക് തൊട്ടുമുമ്പ് 80% ആയി ഉയര്‍ന്നു.

കമ്പനികള്‍ രാജ്യം വിടാനുള്ള സാധ്യത വളരെ കുറവാണെങ്കിലും, അവര്‍ തങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള സാധ്യത 2018 ലെ ഉയര്‍ന്ന 65% ല്‍ നിന്ന് ഇന്ന് 38% ആയി കുറഞ്ഞു.സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം കമ്പനികളും മാള്‍ട്ട അതിന്റെ ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് പറയുമ്പോള്‍, മാള്‍ട്ട അതിന്റെ സാമ്പത്തിക വളര്‍ച്ചയും ഉല്‍പ്പാദനവും കുറയ്‌ക്കേണ്ടതുണ്ടെന്ന് വളരെ കുറച്ചുപേര്‍ വിശ്വസിക്കുന്നു.മാള്‍ട്ട അതിന്റെ ഉല്‍പ്പാദനവും സാമ്പത്തിക വളര്‍ച്ചയും
വെട്ടിക്കുറയ്ക്കണമെന്ന് 3.7% മാത്രം പറയുന്നു, 12.7% പേര്‍ വാദിക്കുന്നത് രാജ്യത്തിന്റെ ഉല്‍പ്പാദനം കുറയ്ക്കുമ്പോള്‍ അതിന്റെ ഗുണനിലവാരം
വര്‍ദ്ധിപ്പിക്കേണ്ടതുണ്ട് എന്നാണു .

 

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button