മാൾട്ടാ വാർത്തകൾ

പൊതുമേഖലയിലെ ഉയർന്ന തസ്തികകളിൽ സ്ത്രീകളുടെ പ്രാതിനിധ്യം കുറവ് : മാൾട്ട വിമൻസ് ലോബി

രാജ്യത്തെ സർക്കാർ ഉന്നത തസ്തികകളിലെ സ്ത്രീകളുടെ കടുത്ത പ്രാതിനിധ്യക്കുറവ് ആശങ്കയുളവാക്കുന്നതാണെന്ന് മാൾട്ട വിമൻസ് ലോബി. സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭരണപരമായ തസ്തികകളിലൊന്നായ 22 പെർമനന്റ് സെക്രട്ടറിമാരിൽ മൂന്നുപേർ മാത്രമാണ് സ്ത്രീകൾ. ഇത് കേവലം 13.6% മാത്രമാണ്. കൂടാതെ, വിവിധ മന്ത്രാലയങ്ങളിലെ 20 ചീഫ് ഇൻഫർമേഷൻ ഓഫീസർമാരിൽ ഒരാൾ മാത്രമാണ് സ്ത്രീ.

ലിംഗസമത്വത്തെക്കുറിച്ച് സർക്കാർ വാതോരാതെ സംസാരിക്കുമ്പോഴും, നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്ന ഉന്നത തലങ്ങളിൽ സ്ത്രീകൾ അദൃശ്യരാണെന്ന് സംഘടന കുറ്റപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ രംഗത്തും തൊഴിൽ മേഖലയിലും മികച്ച നേട്ടങ്ങൾ കൈവരിക്കുന്ന സ്ത്രീകൾക്ക്, തങ്ങളുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള സ്ഥാനം ലഭിക്കാത്തത് ഗൗരവകരമാണ്. റിക്രൂട്ട്‌മെന്റ് നടപടികൾ പുനഃപരിശോധിക്കണമെന്നും, സ്ത്രീകളുടെ യോഗ്യതയെ മൂല്യവത്തായി കാണാൻ സർക്കാർ തയ്യാറാകണമെന്നും ലോബി ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button