മാൾട്ടയിൽ വേനൽകാല സമയമാറ്റം മാർച്ച് 27 ഞായറാഴ്ച്ച
എല്ലാ വർഷവും യൂറോപ്യൻ രാജ്യങ്ങളിൽ ശൈത്യകാലങ്ങളിൽ സമയമാറ്റം ഉണ്ടാകാറുണ്ട്. മാൾട്ടയിൽ ഈ വർഷം വേനൽക്കാല സമയം ഞായറാഴ്ച പുലർച്ചെ 2 മണിയോടെ ആരംഭിക്കും. ജനങ്ങൾക്ക് ക്ലോക്കുകൾ ഒരു മണിക്കൂർ മുന്നോട്ട് നീക്കാമെന്ന് സർക്കാർ അറിയിച്ചു. ഈ സമയമാറ്റം മൂലം മാർച്ച് 27 ഞായറാഴ്ച പുലർച്ചെ രണ്ടു മണി ആകുമ്പോൾ യൂറോപ്യൻ യൂണിയനിലെയും മാൾട്ടയിലെയും സമയം ഒരു മണിക്കൂർ മുന്നോട്ടുപോവുകയും രണ്ടു മണിക്ക് പകരം മൂന്നുമണി ആവുകയും ചെയ്യും.
കഴിഞ്ഞ വർഷം യൂറോപ്യൻ പാർലമെന്റ് വേനൽക്കാല – ശൈത്യകാല സമയമാറ്റം നിർത്താനുള്ള നിർദ്ദേശം ഉയർന്നുവെങ്കിലും ഇത്തവണയും സമയമാറ്റം ഉണ്ടാകുകയാണ്… കോവിഡ മൂലമാണ് യൂറോപ്യൻ യൂണിയനിൽ “ഒരു യൂണിയൻ ഒരു സമയം” എന്ന രീതിയിലേക്ക് മാറാൻ സാധിക്കാത്തത് എന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
2021 മുതൽ രണ്ടുതവണയുള്ള സമയമാറ്റം നിർത്തണമെന്നും സ്ഥിരമായിവേനൽക്കാലം അല്ലെങ്കിൽ ശൈത്യകാലസമയം ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കണമെന്നും യുറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ ഐക്യകണ്ഡേനേ ആവശ്യപ്പെട്ടിരുന്നു.
മാൾട്ടയിലെ ബഹുഭൂരിപക്ഷം ആൾക്കാരും വർഷം മുഴുവൻ മാർച്ചിലെ അവസാന ഞായറാഴ്ച ആരംഭിക്കുന്ന വേനൽക്കാല സമയം തന്നെ തുടരുവാനാണ് ആഗ്രഹിക്കുന്നത്.
യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെല്ലാം നിലവിൽ മാർച്ച് അവസാന ഞായറാഴ്ച വേനൽക്കാലത്തേക്കും, ഒക്ടോബർ അവസാന ഞായറാഴ്ച ശൈത്യകാലത്തേക്കും മാറുന്നുണ്ട്.
ഈ വർഷം മാൾട്ടയിൽ മാർച്ച് 27 ഞായറാഴ്ച പുലർച്ചെ മൂന്നുമണി ആകുന്നത് മുതൽ ഇന്ത്യയിലെ സമയവും മാൾട്ടയിലെ സമയവും തമ്മിലുള്ള വ്യതിയാനം 4.5 മണിക്കൂറിൽ നിന്ന് 3.5 മണിക്കൂറായി കുറയും