സാന്താ വെനേര വാഹനാപകടം; മാൾട്ടയിൽ രാവിലെ കനത്ത ഗതാഗതക്കുരുക്ക്.
ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ സാന്താ വെനേര റോഡ് അടച്ചതിനെത്തുടർന്ന് രാവിലെ വാഹനങ്ങൾ കനത്ത ഗതാഗതക്കുരുക്കിൽ കുടുങ്ങി.
ഇന്ന് പുലർച്ചെ 3:30 ന് ഭിത്തിയിൽ ഇടിച്ച് 22 കാരന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സാന്താ വെനേരയിലെ റീജിയണൽ റോഡിന്റെ ഒരു ഭാഗം ഗതാഗതം നിരോധിച്ചിരിന്നു.
അപകടത്തെത്തുടർന്ന് തിരക്കേറിയ സാന്താ വെനേര റോഡിലെ രണ്ട് പാതകൾ ഗതാഗതത്തിനായി അടച്ചിടേണ്ടി വന്നതായി പോലീസ് വക്താവ് പറഞ്ഞു. തിങ്കളാഴ്ച രാവിലെയുള്ള തിരക്കിനിടയിൽ വാഹനയാത്രക്കാർ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുടുങ്ങി പല റോഡുകളിലും ഇത് തടസ്സമുണ്ടാക്കി.
മാൾട്ടയിലുടനീളം മാർസയിലും മറ്റ് പ്രധാന സ്ഥലങ്ങളിലെ റോഡുകളിലും കനത്ത ട്രാഫിക് റിപ്പോർട്ട് ചെയ്യപ്പെട്ടു,
നക്സാറിൽ നിന്നുള്ള വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മതിലിലും പോസ്റ്റിലും ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
സിവിൽ പ്രൊട്ടക്ഷൻസ് ഡിപ്പാർട്ട്‌മെന്റിലെ അംഗങ്ങൾ കാറിൽ നിന്ന് പുറത്തെടുത്ത ശേഷം അടിയന്തര വൈദ്യ സഹായം നൽകി . ഗുരുതരമായ പരിക്കുകളോടെ പിന്നീട് അദ്ദേഹത്തെ മറ്റെർ ഡെയ് ആശുപത്രിയിലേക്ക് മാറ്റി, അവിടെ ചികിത്സയിലാണ്.
മജിസ്റ്റീരിയൽ അന്വേഷണവും പോലീസ് അന്വേഷണവും നടന്നുവരികയാണ്.
നേരോടെ അറിയാൻ..
നേരത്തേ അറിയാൻ..
യുവധാര ന്യൂസ്
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: