നഗരത്തെരുവുകളും പൊതുവിടങ്ങളും വാണിജ്യസ്ഥാപനങ്ങൾ കൈയ്യേറുന്നതിനെതിരെ തെരുവ് പ്രതിഷേധവുമായി തദ്ദേശവാസികൾ
നഗരത്തെരുവുകളും പൊതുവിടങ്ങളും വാണിജ്യസ്ഥാപനങ്ങള്‍ കൈയ്യേറുന്നതിനെതിരെ തെരുവ് പ്രതിഷേധവുമായി തദ്ദേശവാസികൾ. മൂവിമെന്റ് ഗ്രാഫിറ്റി, എഫ്എഎ, റസിഡന്റ് നെറ്റ്വര്‍ക്കുകളുടെ കൂട്ടായ്മ എന്നിവയുടെ പ്രവര്‍ത്തകരാണ് വാലറ്റയിലെ തെരുവുകളില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ‘IlBankini taരഇittadini’ (നടപ്പാതകള്‍ പൗരന്മാര്ക്ക് അവകാശപ്പെട്ടതാണ്) എന്ന പ്രതിഷേധ കാമ്പെയ്ന് ആരംഭിച്ച് അഞ്ച് മാസത്തിന് ശേഷവും സ്ഥിതിഗതികളില്‍ മാറ്റമില്ലാതെ തുടരുന്നതാണ് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാന്‍ സംഘടനകളെ പ്രേരിപ്പിച്ചത്.
മേശകളുടെയും കസേരകളുടെയും നിരകള്‍ കാല്‍നടയാത്രക്കാരുടെ പാത കൈയടക്കിയിരിക്കുന്ന പ്രശ്നം ഉയര്‍ത്തിക്കാട്ടുന്ന മര്‍ച്ചന്റ്സ് സ്ട്രീറ്റിലാണ് പ്രതിഷേധം ആരംഭിച്ചത്. സെന്റ് ലൂസി സ്ട്രീറ്റ്, ഓള്‍ഡ് തിയേറ്റര്‍ സ്ട്രീറ്റ് എന്നിവയുള്‍പ്പെടെ, കച്ചവടക്കാര്‍ കൈയ്യടക്കിയ ചില തെരുവുകളിലൂടെ തുടര്‍ന്നു. ഔട്ട്ഡോര്‍ കാറ്ററിംഗ് ഏരിയകളെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ പുനഃപരിശോധിക്കണമെന്നും ലാന്‍ഡ് അതോറിറ്റിയില്‍ നിന്ന് കൂടുതല്‍ സുതാര്യമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നുമുള്ള വേണമെന്നും തങ്ങളുടെ ആവശ്യങ്ങള്‍ അവഗണിക്കപ്പെട്ടതായി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ഔട്ട്ഡോര്‍ ഡൈനിംഗിനെ തങ്ങള്‍ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ അത് പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് ഹാനികരമാകരുതെന്നാണ് നയമെന്നും അവര്‍ വ്യക്തമാക്കി. Sliema, Valletta, Marsaskala, Marsaxlokk, Cottonera, St Paul’s Bay, Mellieവa എന്നിവയുള്‍പ്പെടെ വിവിധ പട്ടണങ്ങളില്‍ നിന്നുള്ള നിവാസികള്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. മാര്‍ച്ച് ലാന്‍ഡ് അതോറിറ്റിക്ക് മുന്നില്‍ സമാപിച്ചു.