മാൾട്ടാ വാർത്തകൾ
9 മീറ്റർ ഇലക്ട്രിക് ബസുമായി മാൾട്ട പബ്ലിക് ട്രാൻസ്പോർട്ട്

9 മീറ്റർ ഇലക്ട്രിക് ബസുമായി മാൾട്ട പബ്ലിക് ട്രാൻസ്പോർട്ട്. മാൾട്ടീസ് ദ്വീപുകളിൽ ആദ്യമായാണ് ഈ ബസ് സർവീസ് നടത്തുന്നത്. ഗ്രാമ വീഥികൾക്കും ഇടുങ്ങിയ തെരുവുകൾക്കും അനുയോജ്യമാണ് ഈ ഇടത്തരം ബസുകൾ. €800,000 നിക്ഷേപം കൂടി വന്നതോടെ മാൾട്ട പബ്ലിക് ട്രാൻസ്പോർട്ടിന്റെ ഇലക്ട്രിക് ഫ്ലീറ്റിന്റെ എണ്ണം 42 ആയി. അതിൽ 36 എണ്ണം മാൾട്ടയിലും ആറ് എണ്ണം ഗോസോയുടെ പാർക്ക് ആൻഡ് റൈഡ് സേവനത്തിലും ഉൾപ്പെടുന്നു.വലിയ പാസഞ്ചർ ഇൻഫർമേഷൻ സ്ക്രീനുകൾ, മികച്ച ഡ്രൈവർ ദൃശ്യതയ്ക്കുള്ള ഡിജിറ്റൽ മിറർ ക്യാമറ സംവിധാനങ്ങൾ, ആവശ്യമുള്ളപ്പോൾ വേഗത്തിൽ റീചാർജ് ചെയ്യുന്നതിനുള്ള രണ്ട് ചാർജിംഗ് സോക്കറ്റുകൾ എന്നിവ ബസുകളിൽ ഉണ്ട്.