ട്രാൻസ്പോർട്ട് മാൾട്ടയുടെ ബസുകൾ വൈദ്യുതീകരിക്കാനുള്ള പദ്ധതിയിൽ നിന്നും മാൾട്ടീസ് സർക്കാർ പിന്മാറുന്നു
ട്രാന്‍സ്പോര്‍ട്ട് മാള്‍ട്ടയുടെ ബസുകള്‍ വൈദ്യുതീകരിക്കാനുള്ള പദ്ധതിയില്‍ നിന്നും മാള്‍ട്ടീസ് സര്‍ക്കാര്‍ പിന്മാറുന്നുവെന്ന് ആരോപണം. മാള്‍ട്ടയുടെ ബസ് ഓപ്പറേറ്റര്‍ക്കായി നീക്കിവച്ചിരിക്കുന്ന യൂറോപ്യന്‍ യൂണിയന് ഫണ്ടുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനമാണ് പദ്ധതിയുടെ ഭാവി സംബന്ധിച്ചുള്ള ചോദ്യം ഉയര്‍ത്തിയിരിക്കുന്നത്. മാള്‍ട്ടയുടെ ബസ് ഫ്ലീറ്റ് അപ്ഡേറ്റ് ചെയ്യുന്നതിന് ചെലവഴിക്കുന്നതിനായി 40 മില്യണ്‍ യൂറോയിലധികം യൂറോപ്യന്‍ യൂണിയന് ഫണ്ടിംഗ് സ്വീകരിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ രഹസ്യമായി പിന്‍വലിച്ചതായി പിഎന്‍ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി.
102 ഡീസല്‍ ബസുകള്‍ക്ക് പകരം ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് EUന്റെ റിക്കവറി ആന്‍ഡ് റെസിലിയന്‍സ് ഫണ്ടില്‍ നിന്ന് 34 ദശലക്ഷം യൂറോയും 102 ബസുകള്‍ക്കായി EV ചാര്‍ജിംഗ് പോയിന്റുകള്‍ നിര്‍മ്മിക്കുന്നതിന് കണക്റ്റിംഗ് യൂറോപ്പ് ഫണ്ടിംഗില്‍ 7 ദശലക്ഷം യൂറോയും സ്വീകരിക്കാനായിരുന്നു മാള്‍ട്ടയുടെ പദ്ധതി. മാള്‍ട്ട പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കമ്പനി 50 ദശലക്ഷം യൂറോയുടെ നിക്ഷേപമാണ് ആസൂത്രണം ചൈതായിരുനുത്ത ചെയ്തിരുന്നത്. ഈ പദ്ധതികള്‍ ‘ഇനി പ്രായോഗികമല്ലെന്നും മുന്നോട്ട് പോകാന്‍ കഴിയില്ല’ എന്നും ടൈംസ് ഓഫ് മാള്‍ട്ടയോട് MPT സ്ഥിരീകരിച്ചു. 2022 ഡിസംബറില്‍ പദ്ധതിക്കായി EU ഫണ്ട് ഉപയോഗിക്കുന്നതിന് സര്‍ക്കാരും MPT യും ധാരണാപത്രത്തില്‍ ഒപ്പുവെച്ചതോടെ, മാള്‍ട്ടയുടെ ബസ് ഫ്ലീറ്റ് വൈദ്യുതീകരിക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. 2022 ലെ ധാരണാപത്രത്തിന്റെ പിന്‍ബലത്തില്‍ ഈ പ്രോജക്റ്റിലേക്ക് മാള്‍ട്ടയ്ക്ക് പ്രീഫിനാന്സിംഗ് തുക ലഭിച്ചിരുന്നു, പുതിയ സാഹചര്യത്തില്‍ ഈ തുക മാള്‍ട്ടക്ക് തിരികെ നല്‍കേണ്ടിവരും. സര്‍ക്കാര്‍ നിലപാട് മാറ്റാനുള്ള തീരുമാനത്തിന് പിന്നിലെ കാരണങ്ങള്‍ ഇതുവരെ അറിവായിട്ടില്ല, എന്തെങ്കിലും ബദല്‍ പദ്ധതികള്‍ നിലവിലുണ്ടോ എന്നതും വ്യക്തമല്ല.