മാൾട്ടാ വാർത്തകൾ
100 പാക്കറ്റ് കൊക്കെയിനുമായി രണ്ടുപേർ ഹാംറൂണിൽ അറസ്റ്റിൽ
മയക്കുമരുന്ന് കടത്തു കുറ്റത്തിന് രണ്ടുപേർ ഹാംറൂണിൽ അറസ്റ്റിൽ. ഹാംറൂണിലെ ട്രിക്ക് മാനുവൽ മാഗ്രിയിൽ മയക്കുമരുന്ന് കടത്ത് നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചതിനെത്തുടർന്നാണ് 31 കാരനായ ബോംല സ്വദേശിയും 26 കാരനായ വാലറ്റ സ്വദേശിയും അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ 7 മണിയോടെ ഇരുവരും കാറിലും മോട്ടോർ സൈക്കിളിലും ഹാംറൂണിലെ താമസസ്ഥലത്ത് എത്തുന്നത് പോലീസ് നിരീക്ഷിച്ചിരുന്നു . പരിശോധനയിൽ 100 ലധികം പാക്കറ്റ് കൊക്കെയ്നാണ് ഇരുവരിൽ നിന്നും കണ്ടെത്തിയത്. പ്രതികളിലൊരാളുടെ അപ്പാർട്ട്‌മെൻ്റിൽ നടത്തിയ പരിശോധനയിൽ ചില രേഖകൾ പോലീസ് പിടിച്ചെടുത്തു, അതേസമയം മോസ്റ്റ അപ്പാർട്ട്‌മെൻ്റിൽ നടത്തിയ പ്രത്യേക പരിശോധനയിൽ കൊക്കെയ്‌നും ഹെറോയിൻ സാച്ചറ്റുകളും ഏകദേശം 20,000 യൂറോ പണവും ലഭിച്ചു.രണ്ട് പ്രതികളെയും ഇന്ന് മജിസ്‌ട്രേറ്റ് മാഴ്‌സ് ആൻ ഫറൂജിയയ്ക്ക് മുന്നിൽ ഹാജരാക്കും.