മാൾട്ടാ വാർത്തകൾ
കാട്ടുതീ നിയന്ത്രിക്കാനായി പോർച്ചുഗലിന് മാൾട്ടയുടെ സഹായം

കാട്ടുതീ നിയന്ത്രിക്കാനായി പോർച്ചുഗലിന് മാൾട്ടയുടെ സഹായം. വ്യാപകമായി പടർന്നുപിടിക്കുന്ന കാട്ടുതീ നിയന്ത്രിക്കുന്നതിനായി 40 പേരുടെ സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റിൽ (സിപിഡി) സംഘം ഉദ്യോഗസ്ഥരെ മാൾട്ട പോർച്ചുഗലിലേക്ക് അയക്കും. ഇതിൽ 20 ഉദ്യോഗസ്ഥരുടെ ആദ്യ സംഘം വെള്ളിയാഴ്ച പുറപ്പെട്ടു. തുടർച്ചയായ ഉഷ്ണതരംഗം, വരൾച്ച, ജലക്ഷാമം എന്നി സാഹചര്യങ്ങളാണ് പോർച്ചുഗലിലെ കാട്ടുതീ കൂടുതൽ വഷളാക്കിയത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സിപിഡി ഏറ്റെടുത്ത അഞ്ചാമത്തെ അന്താരാഷ്ട്ര ദൗത്യമാണിത്. ഗ്രീസ്, തുർക്കി, ലിബിയ എന്നിവിടങ്ങളിൽ ഇത്തരത്തിൽ സിപിഡി സഹായം നൽകിയിരുന്നു. അന്താരാഷ്‌ട്ര വിന്യാസം ഉണ്ടായിരുന്നിട്ടും, മാൾട്ടയിലും ഗോസോയിലും അടിയന്തര സേവനങ്ങൾ നൽകുന്നത് തുടരാൻ സിപിഡി പൂർണ്ണമായും സജ്ജമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.