മാൾട്ടാ വാർത്തകൾ
മാൾട്ട സമ്പൂർണ ഡിജിറ്റലൈസേഷനിലേക്ക്; മൂന്നിലൊന്ന് രേഖകളും ഡിജിറ്റലൈസ് ചെയ്തതായി ലാൻഡ്സ് മന്ത്രാലയം

ലാൻഡ്സ് അതോറിറ്റിയുടെ കൈവശമുള്ള രേഖകളുടെ മൂന്നിലൊന്നും ഡിജിറ്റലൈസ് ചെയ്തതായി ലാൻഡ്സ് മന്ത്രാലയം . അതോറിറ്റിയുടെ കൈവശമുള്ള ഏകദേശം 53,000 രേഖകൾ ഇപ്പോൾ ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. മൂന്നുവർഷം മുൻപാണ് മാൾട്ട സമ്പൂർണ ഡിജിറ്റലൈസേഷനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ വർഷം ഏകദേശം 23,000 രേഖകൾ സ്കാൻ ചെയ്തു, മുൻ വർഷത്തേക്കാൾ 9,000 ത്തിന്റെ വർദ്ധനവ്. ഏകദേശം 100,000 രേഖകൾ ഇനിയും സ്കാൻ ചെയ്യാനുണ്ട്, അവയിൽ പലതും ലാൻഡ്സ് ഡിപ്പാർട്ട്മെന്റിന്റെ ആദ്യകാലം മുതലുള്ളതാണെന്ന് മന്ത്രാലയം പറഞ്ഞു.