മാൾട്ട- ലണ്ടൻ റയാനെയർ വിമാനം പാരീസിൽ അടിയന്തര ലാൻഡിംഗ് നടത്തി

മാൾട്ട- ലണ്ടൻ റയാനെയർ വിമാനം പാരീസിൽ അടിയന്തര ലാൻഡിംഗ് നടത്തി. യാത്രക്കാരനും സഹോദരനും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് വിമാനം പാരീസിൽ അടിയന്തര ലാൻഡിംഗ് വേണ്ടിവന്നത്. വിമാനം ടേക്കോഫായി സീറ്റ് ബെൽറ്റ് സൈൻ ഓഫ് ആയതിന് ശേഷം സഹോദരങ്ങൾ പാസ്പോർട്ടുകൾ കീറാൻ തുടങ്ങിയതാണ് കുഴപ്പങ്ങൾക്ക് കാരണം.
യാത്രക്കാരിൽ ഒരാൾ തന്റെ പാസ്പോർട്ടിന്റെ പേജുകൾ വലിച്ചുകീറി അത് ചവയ്ക്കാൻ തുടങ്ങുകയും അയാളുടെ സഹോദരൻ പാസ്പോർട്ട് കീറി ടോയ്ലറ്റിൽ ഫ്ലഷ് ചെയ്യാൻ ശ്രമിച്ചതായും പറയപ്പെടുന്നു. എയർഹോസ്റ്റസ് ടോയ്ലറ്റ് വാതിൽ തുറക്കാൻ അപേക്ഷിച്ചെങ്കിലും, പാസ്പോർട്ട് ഉപേക്ഷിക്കാൻ ശ്രമിച്ച ആൾ വിസമ്മതിച്ചു. തുടർന്ന് വിമാനം പാരീസിൽ അടിയന്തരമായി ലാൻഡിംഗ് നടത്തുകയും ഫ്രഞ്ച് അധികൃതർ രണ്ട് പേരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സമഗ്രമായ ലഗേജ് പരിശോധനക്ക് ശഷം രണ്ട് മണിക്കൂർ കഴിഞ്ഞ് വിമാനം ലണ്ടനിലേക്കുള്ള യാത്ര പുനരാരംഭിച്ചു.