മാൾട്ടാ വാർത്തകൾ
ബലൂട്ടാ ബേ വീണ്ടും നീന്തലിനായി തുറന്നുകൊടുത്തു
ജലമലിനീകരണം മൂലം നീന്താന്‍ യോഗ്യമല്ലെന്ന് പ്രഖ്യാപിച്ച ബലൂട്ടാ ബേ വീണ്ടും തുറന്നുകൊടുത്തു. മൂന്ന് മാസത്തിന് ശേഷമാണ് ബേ വീണ്ടും നീന്തല്‍ക്കാര്‍ക്ക്
തുറന്നുകൊടുക്കുന്നത്. മെയ് 12 നാണ് മലിനീകരണം കാരണം ഉള്‍ക്കടല്‍ അടച്ചത്. ഓഗസ്റ്റ് 12 നു പബ്ലിക് ഹെല്‍ത്ത് സൂപ്രണ്ടിനുള്ളിലെ പരിസ്ഥിതി ആരോഗ്യ ഡയറക്ടറേറ്റിന്റെ നിര്‍ദേശപ്രകാരമാണ് കടല്‍ജലത്തിന്റെ ആവര്‍ത്തിച്ചുള്ള സാമ്പിള്‍ പരിശോധിച്ചതിലൂടെ ബേ വീണ്ടും കുളിക്കാന്‍ യോഗ്യമാണെന്നും അതിനാല്‍ ആരോഗ്യ മുന്നറിയിപ്പ് പിന്‍വലിക്കുന്നതായും അറിയിപ്പ് നല്‍കിയത് . ഇകോളി ബാക്ടീരിയ അടക്കമുള്ള വസ്തുക്കളുടെ സാന്നിധ്യം അധികരിച്ചതിനാലാണ് സെന്റ് ജോര്‍ജ് ബേയില്‍ നീന്തല്‍ വിലക്ക് പ്രഖ്യാപിച്ചത്.