മാൾട്ടാ വാർത്തകൾ

യൂറോപ്യൻ യൂണിയനിൽ ഏറ്റവുമധികം ഗാർഹിക പീഡനക്കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെന്ന് മാൾട്ടയിൽ

യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവുമധികം ഗാര്‍ഹിക പീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് മാള്‍ട്ടയില്‍. യൂറോസ്റ്റാറ്റ് പുറത്തുവിട്ട കണക്കിലാണ് ഗാര്‍ഹികവും ലിംഗാധിഷ്ഠിതവുമായ അക്രമങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത് മാള്‍ട്ടയിലാണെന്നു വിശദീകരിക്കുന്നത്. നാലില്‍ ഒരു സ്ത്രീയെങ്കിലും പങ്കാളിയില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള ദുരുപയോഗം അനുഭവിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വെളിവാക്കുന്നത്.

2020 നും 2024 നും ഇടയില്‍ യൂറോസ്റ്റാറ്റും യൂറോപ്യന്‍ യൂണിയന്‍ മൗലികാവകാശ ഏജന്‍സിയും യൂറോപ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജെന്‍ഡര്‍ ഇക്വാലിറ്റിയും (ഇഐജിഇ) നടത്തിയ ഒരു സര്‍വേയിയുടെ വിവരങ്ങളാണ് പുറത്തുവന്നത്. 27 അംഗരാജ്യങ്ങളില്‍ നിന്നുമുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് സര്‍വേ അന്തിമ റിപ്പോര്‍ട്ട് ഉണ്ടാക്കിയത്. EU27ല്‍ ഉടനീളം, 114,023 സ്ത്രീകളെയും മാള്‍ട്ടയില്‍ മാത്രമായി 3,000 സ്ത്രീകളെയും സര്‍വേയുടെ ഭാഗമായി കണ്ടിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനിലെ ഏതാണ്ട് മൂന്നിലൊന്ന് സ്ത്രീകളും വീട്ടിലോ ജോലിസ്ഥലത്തോ പൊതുസ്ഥലത്തോ അക്രമം അനുഭവിച്ചിട്ടുണ്ടെന്ന് ഡാറ്റ കാണിക്കുന്നു, എന്നിരുന്നാലും, അവരില്‍ നാലില്‍ ഒരാള്‍ മാത്രമാണ് അക്രമ സംഭവങ്ങള്‍ അധികാരികളെ അറിയിക്കുന്നത്.

മാള്‍ട്ടയിലെ 30.7% സ്ത്രീകള്‍ (EU ശരാശരി 24.4% ) അവരുടെ ജീവിതകാലത്ത് ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. 13% പേര്‍ ശാരീരികമായ അക്രമമോ ഭീഷണിയോ (ലൈംഗികമല്ല) നേരിട്ടപ്പോള്‍ 11% പേര്‍ ലൈംഗിക അതിക്രമങ്ങള്‍ അനുഭവിച്ചു. റിപ്പോര്‍ട്ടിംഗ് ട്രെന്‍ഡുകള്‍ പരിശോധിച്ചാല്‍, ഏറ്റവും ഉയര്‍ന്ന റിപ്പോര്‍ട്ടിംഗ് നിരക്ക് മാള്‍ട്ടയുടേതാണ് . 48.2% സ്ത്രീകളും ആരോഗ്യസാമൂഹിക സേവനത്തിലേക്കോ പോലീസിലേക്കോ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘മാള്‍ട്ടയില്‍ അക്രമം അനുഭവിച്ചവരില്‍ 50% പേരും ഇത് അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തതായി കാണുന്നത് പ്രോത്സാഹജനകമാണ്
ഗാര്‍ഹിക വയലന്‍സ് കമ്മീഷണര്‍ സാമന്ത പേസ് ഗസന്‍ പറഞ്ഞു.

നാല് കേസുകളില്‍ ഒന്നില്‍, കുറ്റവാളികള്‍ അടുത്ത പങ്കാളികളായിരുന്നു. സര്‍വേയില്‍ പങ്കെടുത്ത 26% സ്ത്രീകളും ഒരു അടുപ്പമുള്ള പങ്കാളിയില്‍ നിന്ന് (EU 31.8%) മാനസികമോ ശാരീരികമോ ലൈംഗികമോ ആയ ദുരുപയോഗം അനുഭവിച്ചതായി ഡാറ്റ കാണിക്കുന്നു, 14.5% പേര്‍ (EU 17.7% അടുപ്പമുള്ള പങ്കാളിയില്‍ നിന്ന് ശാരീരികമോ ലൈംഗികമോ ആയ ദുരുപയോഗം (മാനസികമല്ല) അനുഭവിക്കുന്നു. കുട്ടിക്കാലത്ത് ലൈംഗികാതിക്രമം അനുഭവിച്ച സ്ത്രീകളുടെ കാര്യമെടുത്താല്‍, 63.6% പേര്‍ പീഡനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, എന്നാല്‍ ബഹുഭൂരിപക്ഷത്തിന്റെയും കാര്യത്തില്‍ 62.9% റിപ്പോര്‍ട്ട് അനൗദ്യോഗികമാണ്.

15 വയസ്സ് മുതല്‍ ദുരുപയോഗം അനുഭവിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍, 7.8% പേര്‍ ശാരീരികമായി ഉപദ്രവിക്കപ്പെട്ടുവെന്നും 4.3% ലൈംഗിക അതിക്രമങ്ങളും 3% ബലാത്സംഗവും റിപ്പോര്‍ട്ട് ചെയ്തതായും ഡാറ്റ കാണിക്കുന്നു.മാള്‍ട്ടയിലെ 27% സ്ത്രീകള്‍ (EU 30.8%) ജോലിസ്ഥലത്ത് ലൈംഗിക പീഡനം അനുഭവിച്ചിട്ടുണ്ട്. ഇതില്‍ 30% പേര്‍ ഔദ്യോഗിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ 65.7% പേര്‍ അനൗദ്യോഗികമായി സഹപ്രവര്‍ത്തകരോടോ അടുത്ത വ്യക്തിയോടോ റിപ്പോര്‍ട്ട് ചെയ്തു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button