മാൾട്ടയിൽ ഇനി മുതൽ സെൽഫ്-ടെസ്റ്റിങ് അനുവദിക്കും, ഏപ്രിൽ 13 മുതൽ സ്‌കൂളുകളിൽ മാസ്‌ക് നിർബന്ധമില്ല.
വലേറ്റ : ഈയാഴ്ച മുതൽ സെൽഫ്-ടെസ്റ്റിങ് അനുവദിക്കും, ഏപ്രിൽ 13 മുതൽ സ്‌കൂളുകളിൽ മാസ്‌ക് നിർബന്ധമില്ല. കൂടാതെ റെഡ് ലിസ്റ്റിലുള്ള രാജ്യത്ത് നിന്ന് മാൾട്ടയിലേക്ക് യാത്ര ചെയ്യുന്നവരെ നെഗറ്റീവ് പിസിആർ ടെസ്റ്റോ റിക്കവറി സർട്ടിഫിക്കറ്റോ സഹിതം കോറന്റൻ ഒഴിവാക്കി പ്രവേശിക്കുവാൻ അനുവദിക്കും.
ഏപ്രിൽ 13 ന് ശേഷം കുട്ടികൾ ഇനി സ്കൂളുകളിൽ മാസ്ക് ധരിക്കേണ്ടതില്ല,
ഈ ദിവസങ്ങളിൽ കേസുകളുടെ എണ്ണം വർദ്ധിച്ചുവെന്ന് ക്രിസ് ഫെയർ കൂട്ടിചേർത്തു , ഏഴ് ദിവസത്തെ ശരാശരി പ്രതിദിന കേസുകൾ 640 ആണ്.
എന്നിരുന്നാലും, ITU-ൽ വൈറസ് കേസുകൾ കുറവായിരുന്നു: ഇപ്പോൾ COVID ബാധിതരായ അഞ്ച് പേർ തീവ്രമായ ചികിത്സയിലാണ്. ഇത് എല്ലാ EU യിലെയും ITU-ലെ ആളുകളുടെ ഏറ്റവും കുറഞ്ഞ നിരക്കായി തുടരുന്നു, മാത്രമല്ല സമൂഹത്തിൽ പ്രതിരോധശേഷി ഉയർന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിൽ 10 മുതൽ പുറത്ത് നടക്കുന്ന പരിപാടികൾക്ക് വാക്‌സിൻ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു
പക്ഷേ ഇൻഡോർ സ്റ്റാൻഡിംഗ് ഇവന്റുകൾക്ക് ഇപ്പോഴും സർട്ടിഫിക്കറ്റ് ആവശ്യമാണ്.