മാൾട്ടാ വാർത്തകൾ

മാൾട്ടയിലെ കാൻസർ ബാധിതരുടെ എണ്ണം ഇരട്ടിയിലധികമാകുമെന്ന് പഠനം

മാൾട്ടയിലെ കാൻസർ ബാധിതരുടെ എണ്ണം ഇരട്ടിയിലധികമാകുമെന്ന് പഠനം. നിലവിൽ, യൂറോപ്പിലെ ഏറ്റവും കുറഞ്ഞ കാൻസർ നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് മാൾട്ട, എന്നാൽ , 2040 ആകുമ്പോഴേക്കും കേസുകൾ യൂറോപ്യൻ ശരാശരിയുടെ ഇരട്ടിയായി ഉയരുമെന്ന് ലോക കാൻസർ ദിനത്തിൽ EU പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു.

2022-ലെ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോർട്ട്. 100,000 പേരുടെ കണക്കിൽ കുറവ് കാൻസർ കേസുകൾ (543) ഉള്ള രാജ്യമാണ് മാൾട്ട. ഏറ്റവും കുറഞ്ഞ കാൻസർ മരണനിരക്കും (100,000 ആളുകൾക്ക് 198) മാൾട്ടയിലുണ്ട്. 14 വയസ്സിന് താഴെയുള്ള മാൾട്ടീസ് കുട്ടികളാണ് യൂറോപ്പിൽ കാൻസർ രോഗനിർണയത്തിനുള്ള സാധ്യത ഏറ്റവും കുറവുള്ളവരുടെ ഗണത്തിൽ വരുന്നത്. ഓരോ 100,000 കുട്ടികളിൽ ഏഴിൽ താഴെയുള്ള കുട്ടികൾക്കാണ് മാൾട്ടയിൽ ഈ ഏജ് കാറ്റഗറിയിൽ കാൻസർ സാധ്യതയുള്ളത്. EU-ൽ ശരാശരി 14 കുട്ടികളാണ്. ക്യാൻസർ രോഗം മാൾട്ടയുടെ ആയുർദൈർഘ്യം 1.5 വർഷം കുറയ്ക്കുന്നുണ്ടെങ്കിലും, യൂറോപ്പിലെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. സഹ മെഡിറ്ററേനിയൻ ദ്വീപായ സൈപ്രസ് മാത്രമാണ് ഇക്കാര്യത്തിൽ മാൾട്ടക്ക് മുന്നിലുള്ളത്.

എന്നിരുന്നാലും, മാൾട്ടയിലെ മരണനിരക്കിൻ്റെ രണ്ടാമത്തെ പ്രധാന കാരണമായി കാൻസർ തുടരുന്നു, ശ്വാസകോശം, വൻകുടൽ, പാൻക്രിയാറ്റിക്, സ്തനാർബുദം എന്നി കാൻസറുകളാണ് മാൾട്ടയിൽ ഏറെയും. കാൻസർ നിരക്ക് (പ്രോസ്റ്റേറ്റ്, ശ്വാസകോശം, സ്തനങ്ങൾ എന്നിവ പോലുള്ളവ) മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ അപേക്ഷിച്ച് പുരുഷന്മാർക്കും സ്ത്രീകൾക്കും കുറവാണെങ്കിലും,
യൂറോപ്പിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് മാൾട്ടയിലെ പുരുഷന്മാർക്ക് നോൺ-ഹോഡ്ജ്കിൻ ലിംഫോമ അനുഭവപ്പെടാനുള്ള സാധ്യത ഏകദേശം 50% കൂടുതലാണ്. ഗര്ഭപാത്രം അല്ലെങ്കിൽ തൈറോയ്ഡ് ക്യാൻസർ വരാനുള്ള സ്ത്രീകളുടെ സാധ്യത മൂന്നിലൊന്ന് കൂടുതലാണ്. അടുത്ത 15 വർഷത്തിനുള്ളിൽ കാര്യങ്ങൾ വഷളാകുമെന്ന് റിപ്പോർട്ട് പ്രവചിക്കുന്നു, മാൾട്ടയുടെ കാൻസർ നിരക്ക് 2040 ഓടെ 44% വർദ്ധിക്കും, ഇത് യൂറോപ്പിലെ മറ്റ് ഭാഗങ്ങളിലെ 18% വർദ്ധനയെ മറികടക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button