അന്തർദേശീയം

മസ്കത്തിൽ മലയാളി വിദ്യാർഥിയെ താമസസ്ഥലത്തെ കെട്ടിടത്തിൽനിന്ന് വീണു മരിച്ചനിലയിൽ

മസ്കത്ത് : മസ്കത്തിൽ മലയാളി വിദ്യാർഥിയെ താമസസ്ഥലത്തെ കെട്ടിടത്തിൽനിന്ന് വീണു മരിച്ചനിലയിൽ കണ്ടെത്തി. ഇടുക്കി തൊടുപുഴ അമയപ്ര ഉടുമ്പന്നൂർ സ്വദേശി ജോർജ് മെക്കാട്ടിൽ ബിനുവിന്റെയും ബിന്ദു ​ജോർജിന്റെയും മകൻ ബേസിൽ ജോർജ് (12) ആണ് മരിച്ചത്. വാദി കബീർ ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. വാദി കബീറിലെ അപാർട്ട്മെന്റ് കെട്ടിടത്തിലാണ് സംഭവം. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button