യൂറോപ്യൻ യൂണിയൻ വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് അശ്ലീല സന്ദേശം; ബ്രിട്ടനിൽ മലയാളി നഴ്സ് അറസ്റ്റിൽ

സ്റ്റോക്ക്പോർട്ട് : 13കാരിയോട് അശ്ലീല സന്ദേശം അയച്ച മലയാളി യുവാവ് ബ്രിട്ടനിൽ അറസ്റ്റ്. ബ്രിട്ടനിലെ സ്റ്റോക്ക്പോർട്ടിലാണ് സംഭവം. കോട്ടയം കുറുവിലങ്ങാട് സ്വദേശിയായ ജിതിൻ ജോസ് ആണ് ഞായറാഴ്ച പുലർച്ചെയാണ് അറസ്റ്റിലായത്. ആൽവിൻ ഏബ്രഹാം എന്ന പേരിലാണ് ജിതിൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് സെക്സ് ചാറ്റിംഗ് നടത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണന്ന് അറിഞ്ഞുകൊണ്ടായിരുന്നു ചാറ്റിംഗ് എന്ന് ജിതിൻ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. അറസ്റ്റിനെ തുടർന്ന് ജിതിനെ ചോദ്യം ചെയ്യുന്നതും കുറ്റ സമ്മതം നടത്തുന്നതുമായ വിഡിയോ ചൈൽഡ് ഓൺലൈൻ സേഫ്റ്റി ടീം ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ജിതിൻ 13 വയസ്സിന് താഴെയുള്ള ഒന്നിലധികം കുട്ടികളുമായി ലൈംഗിക ചുവയോടെ സംസാരിച്ചിട്ടുണ്ട് എന്നാണ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുള്ളത്. ഒരു ആഴ്ചയിലേറെയായി ജിതിൻ 13കാരിക്ക് അശ്ലീല സന്ദേശം അയച്ചതായാണ് പൊലീസ് വിശദമാക്കിയിട്ടുള്ളത്.

11 വയസിന് താഴെ പ്രായമുള്ള നാല് കുട്ടികളുടെ പിതാവായ ജിതിൻ മൂന്ന് വർഷം മുൻപാണ് ബ്രിട്ടനിലെത്തിയത്. നാട്ടിൽ നഴ്സായി ജോലി ചെയ്തിരുന്ന ജിതിൻ കെയർ അസിസ്റ്റന്റ് ആയാണ് നിലവിൽ ജോലി ചെയ്തിരുന്നത്. ബ്രിട്ടനിലെ സ്റ്റോക്ക്പോർട്ടിൽ എത്തിയ കാലം മുതൽ തന്നെ പള്ളിയുമായി ഏറെ ബന്ധപെട്ടു പ്രവര്‍ത്തിച്ച ജിതിൻ ദേവാലയ ശുശ്രൂഷകനും മതപഠന ക്ലാസുകൾ എടുക്കുകയും ചെയ്തിരുന്ന ജിതിന്റെ അറസ്റ്റിൽ അമ്പരന്ന നിലയിലാണ് സ്റ്റോക്ക് പോർട്ടിലെ മലയാളി സമൂഹമുള്ളത്.

13 കാരിക്ക് അശ്ലീല വീഡിയോകളടക്കം ജിതിൻ അയച്ചതായാണ് കണ്ടെത്തിയത്. മദ്യ ലഹരിയിൽ സംഭവിച്ചതാണെന്നാണ് അറസ്റ്റിനിടെ ജിതിൻ പൊലീസിനോട് വിശദമാക്കുന്നത്. നിരന്തരമായി ജിതിന്റെ ഫോൺ നിരീക്ഷിച്ചതിന് ശേഷമാണ് അറസ്റ്റ് എന്നാണ് പുറത്ത് വരുന്ന വിവരം. വിചാരണ പൂർത്തിയാകുന്നതോടെ ഒരു വർഷത്തിലധികം ശിക്ഷ ലഭിക്കുമെന്നാണ് പുറത്തു വരുന്ന സൂചനകൾ. ശിക്ഷ ലഭിച്ചാൽ നിലവിലെ ബ്രിട്ടീഷ് നയം അനുസരിച്ച് നാട് കടത്തൽ ഉൾപ്പടെയുള്ള നടപടികളും ഉണ്ടായേക്കും. സുഹൃത്തുക്കൾക്കൊപ്പം നൈറ്റ് പാർട്ടിക്ക് വേണ്ടി എത്തിയപ്പോഴാണ് ജിതിനെ അറസ്റ്റ് ചെയ്തത്. ഗ്രിപ്സി എന്ന സ്ഥലത്തെ ഒരു കോട്ടേജിൽ നിന്നുമാണ് ജിതിനെ അറസ്റ്റ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button