അടിയന്തര ചികിത്സയ്ക്കായി ഭാര്യയെ ഇന്ത്യയിലേക്ക് കൊണ്ടുപോകുവാൻ ഗോഫണ്ട്മി കാമ്പെയ്‌നിലൂടെ സഹായം അഭ്യർത്തിച്ച് മലയാളി

അടിയന്തര ചികിത്സയ്ക്കായി ഭാര്യയെ ഇന്ത്യയിലേക്ക് കൊണ്ടുപോകുവാൻ ഗോഫണ്ട്മി കാമ്പെയ്‌നിലൂടെ സഹായം അഭ്യർത്തിച്ച് മലയാളി. ജൂലൈ 16 ന് മാൾട്ടയിൽ ഉണ്ടായ ദാരുണമായ അപകടത്തെത്തുടർന്ന് 29 കാരിയായ ടോണമോൾ ബേബി കോമയിലായതിനെത്തുടർന്ന് 34 കാരനായ ടോം ജേക്കബ് ഫണ്ട് ശേഖരണം നടത്തുനത്ത്. അപകട സമയത്ത് സമയത്ത് അവർ അഞ്ച് മാസം ഗർഭിണിയായിരുന്നു, അപകട ദിവസങ്ങൾക്ക് ശേഷം ദമ്പതികൾക്ക് അവരുടെ ഗർഭസ്ഥ ശിശുവിനെ നഷ്ടപ്പെട്ടകയും ചെയ്തു.
അപകടത്തിന് ശേഷം ടോണമോളുടെ നില ഗുരുതരമായിരുന്നെങ്കിലും ഇപ്പോൾ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതി ഉണ്ടെന്നും കണ്ണുകൾ തുറക്കുകയും പരിമിതമായ നേത്ര സമ്പർക്കം പുലർത്തുകയും ചെയ്യുനതായും ടോം ജേക്കബ് പറഞ്ഞു. ഇനി ഭാര്യക്ക് കേരളത്തിലെ പ്രിയപ്പെട്ടവരുടെ പരിചരണമാണ് ആവിശ്യമെന്നും അത് തൻറെ ഭാര്യയെ വളരെ വേഗം ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം പറയുന്നു.
ചികിത്സയ്ക്കും യാത്രക്കും ആകെ ചെലവ് €50,000 ആയി കണക്കാക്കപ്പെടുന്നത്ത്, മെഡിക്കൽ വിമാനത്തിന് €20,000 ഉം ആശുപത്രി ചെലവുകൾക്കായി €30,000 ഉം ഉൾപ്പെടുന്നു. ഒറ്റ ദിവസത്തിനുള്ളിൽ, കാമ്പെയ്‌നിന് വ്യാപകമായ പിന്തുണ ലഭിക്കുകയും ഏകദേശം €2,300 സമാഹരിക്കുകയും ചെയ്തു. സുഹൃത്തുക്കളും സഹപ്രവർത്തകരും അഭ്യുദയകാംക്ഷികളും കുടുംബത്തിന് വേണ്ടി അണിനിരക്കുന്നതിനാൽ ഗോഫണ്ട്മി കാമ്പെയ്‌ൻ നല്ലരീതിൽ മുന്നോട്ട് പോകുന്നു.
ഈ കാംമ്പെയ്‌ന്റെ ഭാഗമുകുവാൻ താഴെകാണുന്ന വെബ്സൈറ് സന്ദശിക്കുക
https://gogetfunding.com/prayers-and-support-needed-for-tonamol-babys-recovery/