കേരളം

കെആര്‍ നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്‍ തീപിടിത്തം

കോട്ടയം : കോട്ടയത്തെ കെ ആര്‍ നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച രാത്രി 7.30ഓടെയാണ് ഷൂട്ട് ഫ്ളോറില്‍ പുക ഉയരുന്നതായി ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചു. പാമ്പാടി ഫയര്‍ സ്റ്റേഷനില്‍ നിന്നും അഗ്‌നിരക്ഷാ സേന എത്തി തീ അണച്ചു.

പ്രത്യേക ഷീറ്റ് കൊണ്ട് നിര്‍മ്മിച്ച വലിയ ഹാളിനുള്ളിലാണ് ഷൂട്ടിങ് ഫ്ളോര്‍ നിര്‍മ്മിച്ചിരിക്കുന്നത്. വിവിധ തരത്തിലുള്ള കാര്‍ഡ് ബോര്‍ഡുകളുപയോഗിച്ച് ഷൂട്ടിങ്ങിനായി കാര്‍ഡ് ബോര്‍ഡുകളുപയോഗിച്ച് കെട്ടിടങ്ങളും, വീടുകളും, റോഡുകളും താല്കാലികമായി നിര്‍മിച്ചിരുന്നു. ഇതിലാണ് തീ പിടുത്തമുണ്ടായത്.

അഗ്‌നിരക്ഷാ സേന എത്തി വെള്ളമുപയോഗിച്ച് തീ അണച്ചു. തുടര്‍ന്ന് കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ഫയര്‍ എക്സിംഗ്യൂഷര്‍ ഉപയോഗിച്ച് തീ പൂര്‍ണ്ണമായും കെടുത്തി. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button