അന്തർദേശീയം

യുഎസിൽ കെ​മി​ക്ക​ൽ ടാ​ങ്ക് ത​ക​ർ​ന്ന് വ​ൻ അ​പ​ക​ടം

വാഷിം​ഗ്ടൺ ഡിസി : യു​എ​സി​ലെ വാ​ഷിം​ഗ്ട​ൺ സ്റ്റേ​റ്റി​ലു​ള്ള ലോം​ഗ്‌​വ്യൂ സി​റ്റി​യി​ലെ പ്ര​മു​ഖ പാ​ക്കേ​ജിം​ഗ് ക​മ്പ​നി​യാ​യ ‘നി​പ്പോ​ൺ ഡൈ​നൊ​വേ​വ്’ പ്ലാ​ന്‍റി​ൽ കെ​മി​ക്ക​ൽ ടാ​ങ്ക് ത​ക​ർ​ന്ന് വ​ൻ അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ആ​രും മ​ര​ണ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ചു.അ​പ​ക​ട​ത്തി​ൽ പ​ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പൊ​ള്ള​ലേ​ൽ​ക്കു​ക​യും പ​രി​ക്കേ​ൽ​ക്കു​കയും ചെ​യ്ത​താ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

ഏ​ക​ദേ​ശം 80,000 ഗാ​ല​ൻ ശേ​ഷി​യു​ള്ള ടാ​ങ്കി​ൽ അ​പ​ക​ട​സ​മ​യ​ത്ത് 60 ശ​ത​മാ​ന​ത്തോ​ളം രാ​സ​ലാ​യ​നി ഉ​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം. ടാ​ങ്ക് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഈ ​രാ​സ​ദ്രാ​വ​കം പ്ലാ​ന്‍റി​ലു​ട​നീ​ളം പ​ട​രു​ക​യാ​യി​രു​ന്നു.ടാ​ങ്ക് ത​ക​രാ​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും, നി​ല​വി​ൽ ഫാ​ക്ട​റി​ക്ക് പു​റ​ത്തു​ള്ള ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് രാ​സ​വ​സ്തു​ക്ക​ൾ പ​ട​രാ​ത്ത​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് മ​റ്റ് ആ​രോ​ഗ്യ​ഭീ​ഷ​ണി​ക​ൾ ഇ​ല്ലെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button