മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന് കല്ലേറിൽ പരിക്ക്

മുംബൈ : മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രിയും എൻസിപി നേതാവുമായ അനിൽ ദേശ്മുഖിന്റെ കാറിന് നേരെ കല്ലേറ്. സംഭവത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്ത് മടങ്ങുമ്പോളാണ് അദ്ദേഹത്തിന്റെ കാർ ആക്രമിക്കപ്പെട്ടത്.
നർഖേഡ് ഗ്രാമത്തിലെ ഒരു യോഗത്തിൽ പങ്കെടുത്തതിന് ശേഷം തിൻഖേഡ ബിഷ്ണൂർ റോഡിൽ നിന്നും കട്ടോളിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. കടോൾ ജലൽഖേഡ റോഡിൽ വച്ചാണ് ഇദ്ദേഹത്തിന്റെ കാറിന് നേരെ കല്ലേറുണ്ടായത്.
സംഭവത്തിൽ കാറിന്റെ മുൻ സീറ്റിൽ ഇരിക്കുകയായിരുന്ന അനിൽ ദേശ്മുഖിന്റെ തലയിൽ നിന്ന് രക്തം വന്നു. നിലവിൽ നാഗ്പൂരിലെ അലക്സിസ് ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ആക്രമണത്തിൽ വാഹനത്തിന്റെ മുൻവശത്തെ ചില്ലുകൾ തകർന്നിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് ഉത്തരവാദികളായവരെ തിരിച്ചറിയാൻ പോലീസ് ശ്രമിക്കുന്നുണ്ടെന്ന നാഗ്പൂർ റൂറൽ പോലീസ് സൂപ്രണ്ട് ഹർഷ് പൊദ്ദാർ പറഞ്ഞു. പ്രതികൾക്കെതിരെ വേഗത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശ്മുഖിന്റെ അനുയായികൾ കാട്ടോൾ പോലീസ് സ്റ്റേഷന് പുറത്ത് തടിച്ചുകൂടിയിരുന്നു.