മാൾട്ടീസ് റോഡുകളിലെ മദ്യ-മയക്കുമരുന്നു പരിശോധന കർക്കശമാക്കണമെന്ന് മജിസ്ട്രേറ്റ് ഉത്തരവ്

മാൾട്ടീസ് റോഡുകളിലെ മദ്യ-മയക്കുമരുന്നു പരിശോധന കർക്കശമാക്കണമെന്ന് മജിസ്ട്രേറ്റ് ഉത്തരവ്. സെങ്ലിയ മോട്ടോർ സൈക്കിൾ അപകടത്തിൽ യാത്രക്കാരന്റെ ശരീരത്തിൽ കൊക്കെയ്ന്റെ അളവ് കണ്ടെത്തിയതിനെ തുടർന്നാണ് ഇത്. ജൂണിൽ ട്രൈക്വിക്സ്-സാറ്റ് ജുവാൻ ബി. അസോപാർഡോയിൽ നടന്ന അപകടത്തെക്കുറിച്ചുള്ള മജിസ്റ്റീരിയൽ അന്വേഷണത്തിന് ശേഷമാണ് മജിസ്ട്രേറ്റ് ജോ മിഫ്സുദ് ഈ ശുപാർശ നൽകിയത്.
43 കാരനായ മോട്ടോർ സൈക്കിൾ യാത്രികൻ വാഹന നിയന്ത്രണം നഷ്ടപ്പെട്ട് ഒരു ബൊള്ളാർഡിൽ ഇടിച്ച് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റാർക്കും പരിക്കേറ്റില്ല. പോസ്റ്റ്മോർട്ടത്തിനിടെ നടത്തിയ ടോക്സിക്കോളജി പരിശോധനയിൽ അദ്ദേഹത്തിന്റെ ശരീരത്തിൽ കൊക്കെയ്നിന്റെ അംശം കണ്ടെത്തി. ഇതേത്തുടന്നാണ് റോഡ് സേഫ്റ്റി എൻഫോഴ്സ്മെന്റ് വർധിപ്പിക്കണമെന്ന് മജിസ്ട്രേറ്റ് ശുപാർശ ചെയ്തത്. സൈക്കോ ആക്റ്റീവ് മരുന്നുകളുടെ സ്വാധീനത്തിൽ മയക്കുമരുന്ന് വാഹനമോടിക്കുന്നതിനെക്കുറിച്ചുള്ള എൻജിഒ ഡോക്ടേഴ്സ് ഫോർ റോഡ് സേഫ്റ്റി, മാൾട്ടീസ് അസോസിയേഷൻ ഓഫ് സൈക്യാട്രി, ഫൗണ്ടേഷൻ ഫോർ വെൽഫെയർ സർവീസസ് എന്നിവ ചേർന്ന് എഴുതിയ 2023 ലെ പൊസിഷൻ പേപ്പറിനെ അദ്ദേഹം പരാമർശിച്ചു.പല യൂറോപ്യൻ രാജ്യങ്ങളും മദ്യ-മയക്കുമരുന്ന് ഉപഭോഗം കണ്ടെത്താനായുള്ള വ്യാപക പരിശോധന ഉണ്ട്. എന്നാൽ, യുകെ, ജർമ്മനി, മാൾട്ട എന്നിവിടങ്ങളിൽ സംശയകരമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ മാത്രമാണ് പരിശോധനക്ക് അവസരമുള്ളത്. മാൾട്ടയിൽ സമീപ ആഴ്ചകളിൽ മദ്യപിച്ച് വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട ഗുരുതരമായ റോഡപകടങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് മാൾട്ടീസ് മജിസ്ട്രേറ്റിന്റെ ഈ വിധിയെന്നതാണ് ശ്രദ്ധേയമായ ഒന്ന്.