കേരളം

ക്വാറികൾ കുടുംബശ്രീക്കും തേയിലത്തോട്ടങ്ങൾ തൊഴിലാളി സഹകരണസംഘത്തിനും കൈമാറണം : മാധവ് ഗാഡ്ഗിൽ

ക​ല്‍​പ്പ​റ്റ: കേ​ര​ള​ത്തി​ലെ ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​നും പ​രി​സ്ഥി​തി ചൂ​ഷ​ണ​ത്തി​നു​മെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി മാ​ധ​വ് ഗാ​ഡ്ഗി​ൽ. വ​യ​നാ​ട്ടി​ലെ ദു​ര​ന്ത ബാ​ധി​ത​ര്‍​ക്ക് 25,000 രൂ​പ ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.കേ​ര​ള​ത്തി​ലെ ക്വാ​റി​ക​ളി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും അ​ന​ധി​കൃ​ത​മാ​ണ്. എ​ത്ര ക്വാ​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്ന​തി​ന് കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ ഇ​ല്ലെ​ന്നും മാ​ധ​വ് ഗാ​ഡ്ഗി​ല്‍ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ 85ശ​ത​മാ​നം ക്വാ​റി​ക​ളും അ​ന​ധി​കൃ​ത​മാ​ണ്. ക്വാ​റി​ക​ള്‍ മു​ഴു​വ​നും സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്ക​ണം. കേ​ര​ള​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ മൈ​നിം​ഗ് ജോ​ലി​ക​ൾ ത​ദ്ദേ​ശീ​യ​രെ ഏ​ൽ​പ്പി​ക്ക​ണം. കേ​ര​ള​ത്തി​ലെ ക്വാ​റി​ക​ളു​ടെ ന​ട​ത്തി​പ്പ് കു​ടും​ബ​ശ്രീ സം​ഘ​ങ്ങ​ളെ എ​ൽ​പ്പി​ക്ക​ണം. വ​യ​നാ​ട്ടി​ലേ​തി​നു സ​മാ​ന​മാ​യി മ​ഹാ​രാ​ഷ്ട്ര​യി​ൽ അ​ട​ക്കം മു​ൻ​പ് ഉ​ണ്ടാ​യ ഇ​ത്ത​രം പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ൽ പു​ന​ര​ധി​വാ​സം കൃ​ത്യ​മാ​യി ഉ​ണ്ടാ​യി​ട്ടി​ല്ല. വ​യ​നാ​ട്ടി​ൽ ഇ​ത് ഉ​ണ്ടാ​ക​രു​ത്. ദു​ര​ന്ത ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സം കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.വ​യ​നാ​ട്ടി​ൽ ഗോ​വ മോ​ഡ​ലി​ൽ ഹോം ​സ്റ്റേ ടൂ​റി​സം ന​ട​പ്പാ​ക്ക​ണം. തേ​യി​ല തോ​ട്ട​ങ്ങ​ൾ ലേബർ കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക​ൾ ഏ​റ്റെ​ടു​ക്ക​ണം. വ​ലി​യ റി​സോ​ർ​ട്ടു​ക​ൾ പ്ര​കൃ​തി​ക്ക് ആ​ഘാ​തം സൃ​ഷ്ടി​ക്കു​ക​യാ​ണ്. വ​യ​നാ​ട്ടി​ല്‍ ഉ​ള്‍​പ്പെ​ടെ ഇ​തി​ന്‍റെ ആ​ഘാ​ത​മു​ണ്ടെ​ന്നും ഗാ​ഡ്ഗി​ൽ പ​റ​ഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button