ഷാംപെയ്നെക്കാൾ ജനപ്രിയമായി വോഡ്ക മാറുന്നു, ജനപ്രിയ ബിയറായ സിസ്‌കിൻ്റെ വളർച്ചയിലും കുറവ്
മാള്‍ട്ടയില്‍ ഷാംപെയ്‌നേക്കാള്‍ ജനപ്രിയത വോഡ്ക നേടുന്നതായി ഒരു അന്താരാഷ്ട്ര പാനീയ വിശകലന കമ്പനിയുടെ സമീപകാല റിപ്പോര്‍ട്ട്. ബാറുകള്‍, ബോര്‍ഡ് റൂമുകള്‍, നിശാക്ലബ്ബുകള്‍ , കോര്‍പ്പറേറ്റ് പാര്‍ട്ടികള്‍ എന്നിവിടങ്ങളില്‍ വോഡ്കയ്ക്കും ഇതര പാനീയങ്ങള്‍ക്കുമാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്. വിതരണ പ്രശ്‌നങ്ങള്‍, വിലക്കയറ്റം, പ്രോസെക്കോയുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി എന്നിവയില്‍ നിന്നുള്ള വെല്ലുവിളികള്‍ നേരിടുന്ന ഷാംപെയ്‌ന് വിസ്‌കിയുടെയും വോഡ്കയുടെയും ‘പ്രീമിയംവല്‍ക്കരണവും തിരിച്ചടിയായി എന്നാണു റിപ്പോര്‍ട്ട്.
മാള്‍ട്ടീസ് ഉപഭോക്താക്കള്‍ അളവിനേക്കാള്‍ ഗുണനിലവാരത്തിന് മുന്‍ഗണന നല്‍കുന്നതായി ഐഡബ്ല്യുഎസ്ആര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാള്‍ട്ടയിലെ പാനീയ വിപണി കഴിഞ്ഞ വര്‍ഷം മികച്ച വളര്‍ച്ചാനിരക്കാണ് പ്രകടമാക്കിയത്. വിനോദസഞ്ചാരത്തിനായി കൂടുതല്‍ പേര്‍ എത്തിയതിനൊപ്പം വേനല്‍ക്കാലത്തിലുടനീളം പ്രാദേശിക ഉപഭോഗം വര്‍ധിക്കുകയും ചെയ്തു,
എന്നാല്‍ മുന്‍വര്‍ഷത്തെ അതേ നിരക്കില്‍ ആയിരുന്നില്ല കച്ചവടം .ജിന്‍, സ്പ്രിറ്റ്‌സ് പ്രോസെക്കോ, അപെറോള്‍ അല്ലെങ്കില്‍ കാമ്പാരി പോലുള്ള കയ്‌പേറിയ ഇനങ്ങള്‍ക്കും സോഡാ വെള്ളത്തിനും ആവശ്യക്കാര്‍ ഏറുകയാണ്. വോഡ്ക കൂടുതലാളുകള്‍ തിരഞ്ഞെടുക്കുന്ന നൈറ്റ് ലൈഫ് പാനീയമായി.ഹിപ്‌ഹോപ്പുമായുള്ള കോഗ്‌നാക്കിന്റെ ബന്ധം മൂലം ബ്രാണ്ടിക്കും ജനപ്രീതി ഏറെയായി.
ബിയറും സ്പിരിറ്റും ‘സ്ഥിരമായ വളര്‍ച്ച’ കൈവരിച്ചപ്പോള്‍ വൈന്‍ വില്‍പ്പന ‘നിശ്ചലമായി’ തുടര്‍ന്നു, രണ്ടാമത്തേത് കോക്‌ടെയിലുകളുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിക്ക് ആക്കം കൂട്ടി, ഇത് ലളിതമായ പാചകരീതികളിലേക്ക് മാറുന്നത് കാണുമ്പോള്‍, വീട്ടിലിരുന്ന് മദ്യപിക്കുന്നവര്‍ക്കും രാത്രിയില്‍ പുറത്തിറങ്ങുന്നവര്‍ക്കും ജനപ്രിയമായി.റെഡിടുസെര്‍വ് കോക്‌ടെയിലുകളുടെ
വളര്‍ച്ചയാണ് ഏറ്റവും ശ്രദ്ധേയം. ബാര്‍ ജീവനക്കാരുടെ കുറവ് ഈ ഇനത്തിന്റെ പ്രചാരം വര്‍ധിപ്പിക്കാന്‍ ഇടയാക്കി.
ഭക്ഷ്യ വിലക്കയറ്റം മൂലം ഉപഭോക്താക്കള്‍ക്ക് അവരുടെ പോക്കറ്റില്‍ പണം കുറവായിരുന്നു. വര്‍ഷത്തിലെ അവസാന മൂന്ന് മാസങ്ങളില്‍ രാജ്യം വിടുന്ന മാള്‍ട്ടീസ് പൗരന്മാരുടെയും ഉയര്‍ന്ന തുക ചെലവഴിക്കുന്നവരുടെയും എണ്ണത്തില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ടൂറിസം മൂലം മദ്യത്തിന്റെ ഉപഭോഗം ഉയര്‍ന്നപ്പോഴും ശരാശരി ചെലവും താമസത്തിന്റെ ദൈര്‍ഘ്യവും
പാന്‍ഡെമിക്കിന് മുമ്പുള്ള നിലയേക്കാള്‍ കുറവായിരുന്നു. ഉയര്‍ന്ന തുക ചെലവഴിക്കുന്നവരുടെ ഗണത്തിലുള്ള യുകെയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ കുറവ് റിപ്പോര്‍ട്ടില്‍ പ്രത്യകം പരാമര്‍ശിക്കപ്പെടുന്നുണ്ട്.
ബിയര്‍ മിക്കവാറും എല്ലായിടത്തും വളര്‍ച്ച കൈവരിച്ചപ്പോള്‍, ക്രാഫ്റ്റ് ബിയറുകള്‍ പ്രത്യേകിച്ചും ജനപ്രിയമായി. മറ്റൊരു ജനപ്രിയ പ്രാദേശിക ബ്രാന്‍ഡായ സ്‌ട്രെറ്റ, അതേസമയം വിദേശത്ത് ഉണ്ടാക്കുന്ന, റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള
എല്ലാ ബിയറുകളിലും ഏറ്റവും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തി, അതേസമയം മാള്‍ട്ടയിലെ ഏറ്റവും ജനപ്രിയ ബിയറായ സിസ്‌കിന്റെ വളര്‍ച്ച മന്ദഗതിയിലാണ്. സൂപ്പര്‍മാര്‍ക്കറ്റുകളും പാനീയ വിപണിയില്‍ ഒരു സജീവ പങ്ക് വഹിച്ചു.