മാൾട്ടാ വാർത്തകൾ

2025ൽ മാൾട്ടയിലെ റോഡുകളിൽ നിന്ന് എൽഇഎസ്എ 1,102 വാഹനങ്ങൾ നീക്കം ചെയ്തു

മാൾട്ടയിലെ റോഡുകളിൽ നിന്ന് 2025ൽ ലോക്കൽ എൻഫോഴ്‌സ്‌മെന്റ് സിസ്റ്റം ഏജൻസി (LESA) 1,102 വാഹനങ്ങൾ നീക്കം ചെയ്തു. 2025 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ കണക്കാണിത്. ഏറ്റവും കൂടുതൽ വാഹനങ്ങൾ നീക്കം ചെയ്തത് ജൂലൈയിലാണ്, ജൂലൈയിൽ 207 വാഹനങ്ങളാണ് നീക്കം ചെയ്തത്. ജൂണിൽ 167, മെയ് 146, ജനുവരിയിലും ഫെബ്രുവരിയിലും 132, ഏപ്രിലിൽ 127, മാർച്ചിൽ 116, ആഗസ്റ്റ് 75 ഉം വാഹനങ്ങളാണ് പ്രതിമാസം നീക്കം ചെയ്തത കണക്ക്. സ്ലീമയിൽ ഏറ്റവും കൂടുതൽ വാഹന നീക്കം ചെയ്തത്. സ്ലീമയിൽ 144 വാഹനങ്ങളും, സെന്റ് പോൾസ് ബേയിൽ 106, ഗ്ഷിറയിൽ 99 ഉം വാഹനങ്ങളാണ് നീക്കം ചെയ്തത്.

സർക്കാർ റോഡ് സുരക്ഷാ നടപടികൾ കർശനമാക്കാൻ ലക്ഷ്യമിട്ടുള്ള നിയമ പരിഷ്കാരങ്ങൾക്കൊപ്പം വാഹന നീക്കം ചെയ്യലും മദ്യ-മയക്കുമരുന്ന് പരിശോധന, മദ്യപിച്ച് വാഹനമോടിക്കുന്നതിനുള്ള പിഴകൾ വർദ്ധിപ്പിക്കുക, കേസ് അവസാനിക്കുന്നതിന് മുമ്പ് ലൈസൻസുകൾ താൽക്കാലികമായി നിർത്തിവയ്കുക, മദ്യപിച്ച് വാഹനമോടിച്ച് മരണമടയുന്ന കേസുകളിൽ താൽക്കാലികമായി നിർത്തിവച്ച ശിക്ഷകൾ നടപ്പിലാക്കുക എന്നിവയാണ് ട്രാഫിക് റെഗുലേഷൻസ് ഓർഡിനൻസിൽ ഭേദഗതി വരുത്താനുള്ള നിർദ്ദേശങ്ങൾ.

മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ പുതിയ പരിഷ്കാരങ്ങളിൽ വളരെ ലഘുവായ ശിക്ഷകളാണെന്നും മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ അശ്രദ്ധമായ ഡ്രൈവിംഗിന് തുല്യമായ രീതിയിൽ ശക്തമായതും കഠിനമായ ശിക്ഷകളോട്‌ കൂടിയ നിയമ പരിഷ്കാരങ്ങളാണ് വേണ്ടത്തെന്നുമാണ് പ്രതിപക്ഷത്തിന്റെയും ഇൻഷുറൻസ് അസോസിയേഷൻ മാൾട്ടയും അഭിപ്രായം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button