കേരളം
തൃശൂര്‍ പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി?; പശുക്കുട്ടിയെ കൊന്ന നിലയില്‍
തൃശൂര്‍ : തൃശൂര്‍ പാലപ്പിള്ളിയില്‍ വീണ്ടും പുലി ഇറങ്ങിയതായി സംശയം. പാലപ്പിള്ളി പിള്ളത്തോട് പാലത്തിന് സമീപം പുതുക്കാട് എസ്റ്റേറ്റില്‍ പശുക്കുട്ടിയെ പുലി കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തി.
പശുക്കുട്ടി ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പുലി ഇറങ്ങിയ വിവരം അറിഞ്ഞതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്. പാലപ്പിള്ളി തോട്ടം മേഖലയില്‍ നിരന്തരം പുലി ശല്യം ഉള്ളതിനാല്‍ പിടികൂടാന്‍ കൂട് സ്ഥാപിക്കാന്‍ അടിയന്തര നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.