അന്തർദേശീയം
മഞ്ഞുരുകുമോ? ബ്രിക്‌സ് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി യുഎഇയുടേയും ഇറാന്റേയും നേതാക്കൾ

ന്യൂഡൽഹി : ബ്രിക്‌സ് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി യുഎഇയുടേയും ഇറാന്റേയും നേതാക്കൾ. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ, യുഎഇ കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരാണ് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയത്. ഇറാൻ-യുഎഇ ബന്ധം ഉൾപ്പെടെ വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായാണ് റിപ്പോർട്ട്.
ഇന്ത്യയിലെ ഇറാൻ എംബസിയാണ് കൂടിക്കാഴ്ചയെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. എന്നാൽ ചർച്ചയുടെ വിശദാംശങ്ങളോ ഇരുരാജ്യങ്ങളും തമ്മിൽ ഏതെങ്കിലും പുതിയ ധാരണയിലെത്തിയോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കൂടിക്കാഴ്ചയുടെ ചിത്രം ഇറാൻ എംബസി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇറാൻ പ്രസിഡന്റും യുഎഇ കിരീടാവകാശിയും തമ്മിലുള്ള കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.



