ദേശീയം

ഡൽഹിയിൽ ലോറൻസ് ബിഷ്ണോയിയുടെ അഭിഭാഷകന് വെടിവെയ്പ്പ്

ന്യൂഡൽഹി : ഡൽഹിയിൽ അഭിഭാഷകന്റെ കാറിന് നേരെ വെടിവെയ്പ്പ്. കുപ്രസിദ്ധ ഗുണ്ടത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ അഭിഭാഷകന്റെ കാറിന് നേരെയാണ് വെടിവെയ്പ്പ് ഉണ്ടായത്. ഇന്നലെ രാത്രി 10.15 ന് സംഭവം നടന്നത്. അഭിഭാഷകനായ ദീപക് ഖത്ര സഞ്ചരിച്ചിരുന്ന കാറിന് നേരെയാണ് അജ്ഞാത സംഘം വെടിയുതിർത്തത്.

വടക്കൻ ഡൽഹിയിലെ കശ്മീർ ഗേറ്റിന് സമീപമായിരുന്നു സംഭവം. സംഭവസമയത്ത് അഭിഭാഷകനുൾപ്പെടെ അഞ്ച് പേർ കാറിലുണ്ടായിരുന്നു. അക്രമികൾ അഭിഭാഷകനെയാണ് ലക്ഷ്യമിട്ടതെന്നാണ് സൂചന. എന്നാൽ കാറിലുണ്ടായിരുന്ന മറ്റൊരാളുടെ തോളിൽ വെടിയേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു.

ബൈക്കിലെത്തിയ മൂന്ന് പേർ അടങ്ങുന്ന സംഘമാണ് വെടിയുതിർത്തത് എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഫോറൻസിക് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button