കേരളം
കോഴിക്കോട് കുടിവെള്ള പൈപ്പ് പൊട്ടി വീടുകളിൽ വെള്ളം കയറി; ഇന്നും നാളെയും കുടിവെള്ളം മുടങ്ങും

കോഴിക്കോട് : കോഴിക്കോട് മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി. നിരവധി വീടുകളിൽ വെള്ളവും ചളിയും കയറി. രാരിച്ചൻ റോഡിൽ പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. പൈപ്പ് പൊട്ടിയതോടെ റോഡിൽ വൻ ഗർത്തം രൂപപ്പെടുകയായിരുന്നു. തുടർന്ന് റോഡ് അടച്ചിട്ടു.
റോഡിന്റെ അടിയിലൂടെ പോകുന്ന പൈപ്പ് ആണ് പൊട്ടിയത്. ഇതിനെ തുടർന്നാണ് വൻ ഗർത്തം രൂപപ്പെട്ടത്. സമീപ വീടുകളിലാണ് വെള്ളം കയറിയത്. ഉടൻ തന്നെ പമ്പിങ് നിർത്തിവെച്ചതോടെയാണ് വെള്ളം നിന്നത്. ഇനി മണ്ണുമാറ്റി പൈപ്പ് പുനഃസ്ഥാപിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി മലാപ്പറമ്പ് ഔട്ട്ലെറ്റ് വാൽവ് പൂട്ടിയതിനെ തുടർന്ന് പ്രദേശത്ത് ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും



