കേരളം

ഒരു വര്‍ഷം കൊണ്ട് സഞ്ചരിച്ചത് 20 ലക്ഷം യാത്രക്കാര്‍, പൊതുഗതാഗത മേഖലയിൽ ഹിറ്റായി വാട്ടർമെട്രോ

കൊച്ചി: ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാര്‍ കൊച്ചി വാട്ടര്‍മെട്രോയില്‍ യാത്ര ചെയ്തു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ആണ് ഫെയ്‌സ് ബുക്കിലൂടെ ഈ നേട്ടത്തെക്കുറിച്ച് അറിയിച്ചിരിക്കുന്നത്.കൊച്ചി വാട്ടര്‍ മെട്രോയുടെ സേവനം ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നുവെന്ന കാര്യം അഭിമാനത്തോടെ നിങ്ങളെ അറിയിക്കുകയാണെന്നാണ് മന്ത്രിയുടെ പോസ്റ്റ്.

പൊതുഗതാഗത മേഖലയിലെ നാഴികക്കല്ലായി മാറിയ വാട്ടര്‍മെട്രോ വിനോദസഞ്ചാരികള്‍ക്ക് പുറമെ കൊച്ചിക്കാര്‍ക്കും ഏറെ സഹായകമായിട്ടുണ്ടെന്നാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് സൂചിപ്പിക്കുന്നത്. യാത്രാസമയത്തില്‍ ഉണ്ടാകുന്ന ഗണ്യമായ കുറവും മികച്ച സൗകര്യങ്ങളും വാട്ടര്‍മെട്രോയ്ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിപ്പിച്ചുവെന്നും പോസ്റ്റില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് വാട്ടര്‍ മെട്രോയുടെ ഫോര്‍ട്ട് കൊച്ചിയിലെ പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനക്ഷമമായത്. കഴിഞ്ഞ മാസം 4 പുതിയ ടെര്‍മിനലുകളും ബഹു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഇതോടെ 10 ടെര്‍മിനലുകളിലായി 6 റൂട്ടിലേക്ക് കൊച്ചി വാട്ടര്‍ മെട്രോ വളര്‍ന്നിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button