കേരളം

കൊച്ചി മെട്രോ : പ്രവര്‍ത്തന ലാഭം അഞ്ച് കോടിയില്‍ നിന്ന് 23 കോടിയിലേക്ക്

കൊച്ചി : കൊച്ചി മെട്രോയുടെ പ്രവര്‍ത്തന ലാഭം അഞ്ച് കോടിയില്‍ നിന്ന് 23 കോടിയിലേക്ക് ഉയര്‍ന്നു. 2023-24 വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, പ്രവര്‍ത്തന വരുമാനം 151.30 കോടി രൂപയും പ്രവര്‍ത്തന ചെലവ് 205.59 കോടി രൂപയുമാണ്.

60.31 കോടി രൂപ നോണ്‍-മോട്ടോറൈസ്ഡ് ട്രാന്‍സ്‌പോര്‍ട്ട് (എന്‍എംടി) ചെലവ് പ്രവര്‍ത്തന ചെലവില്‍ നിന്ന് ഒഴിവാക്കിയെന്നും യഥാര്‍ത്ഥ ചെലവ് 145 കോടി മാത്രമാണെന്നും കെഎംആര്‍എല്‍ വ്യക്തമാക്കി.

നടപ്പു സാമ്പത്തിക വര്‍ഷം പ്രവര്‍ത്തന ലാഭം ലാഭം 30 കോടി രൂപയെങ്കിലും വരുമെന്നാണു കണക്കാക്കുന്നത്. ഈ വര്‍ഷം ക്രിസ്മസ് തലേന്ന് 1,14,640 പേരാണു മെട്രോയില്‍ യാത്ര ചെയ്തത്. മെട്രോ നിര്‍മാണത്തിന് എടുത്ത വിദേശ വായ്പയുടെ തിരിച്ചടവു മാത്രമാണു ഇപ്പോള്‍ സര്‍ക്കാരിനു ബാധ്യതയായുള്ളത്. സര്‍വീസ് ആരംഭിച്ച 2017-18 വര്‍ഷം 24 കോടി രൂപ പ്രവര്‍ത്തന നഷ്ടത്തിലായിരുന്ന കൊച്ചി മെട്രോ ഏഴാം വര്‍ഷം അത്രയും തന്നെ തുക പ്രവര്‍ത്തന ലാഭത്തിലേക്ക് എത്തി.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന ലാഭമുണ്ടായിരുന്നില്ല. 34.94 കോടി രൂപയായിരുന്നു നഷ്ടം. എന്നാല്‍, 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന ലാഭം 5.35 കോടി രൂപയായി. 2023-24 സാമ്പത്തിക വര്‍ഷത്തിലും പ്രവര്‍ത്തന ലാഭം 22.94 കോടി രൂപയായി ഉയര്‍ന്നത് അഭിമാനകരമായ നേട്ടമാണെന്നും കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button