മാൾട്ടാ വാർത്തകൾ

യൂറോപ്പിലെ മികച്ച റീജിയണൽ എയർലൈൻസ് വിഭാഗത്തിൽ കെ എം മാൾട്ട എയർലൈൻസിന് നാലാം സ്ഥാനം

യൂറോപ്പിലെ മികച്ച റീജിയണൽ എയർലൈൻസ് വിഭാഗത്തിൽ കെ എം മാൾട്ട എയർലൈൻസിന് നാലാം സ്ഥാനം .
2025 ലെ പാരീസ് എയർ ഷോയോടനുബന്ധിച്ച് നടന്ന പ്രശസ്തമായ സ്കൈട്രാക്സ് വേൾഡ് എയർലൈൻ അവാർഡ്സ് 2025 ലാണ് കെഎം മാൾട്ട എയർലൈൻസ് ഈ നേട്ടം കുറിച്ചത്. 2024 മാർച്ച് 31 ന് പ്രവർത്തനം ആരംഭിച്ചതിനുശേഷം മാൾട്ടീസ് ദേശീയ വിമാനക്കമ്പനിക്കുള്ള ആദ്യത്തെ അന്താരാഷ്ട്ര റാങ്കിംഗാണ് ഈ അംഗീകാരം.

1999 ൽ സ്ഥാപിതമായ സ്കൈട്രാക്സ് അവാർഡുകൾ എയർലൈൻ യാത്രക്കാരുടെ സംതൃപ്തി അടിസ്ഥാനമാക്കിയ സർവേയിലൂടെയാണ് പ്രഖ്യാപിക്കുന്നത്.100-ലധികം രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരിൽ നിന്ന് ഫീഡ്‌ബാക്ക് ശേഖരിക്കുന്നുണ്ട് .ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ, മികച്ച ക്യാബിൻ ക്രൂ, ഏറ്റവും മെച്ചപ്പെട്ട എയർലൈൻ, മികച്ച കുറഞ്ഞ ചെലവിലുള്ള എയർലൈൻ എന്നിവയുൾപ്പെടെ ഒന്നിലധികം വിഭാഗങ്ങളിലായി അവാർഡുകൾ ഉൾപ്പെടുന്നു. കെ എം മാൾട്ട എയർലൈൻസ് നാലാമതെത്തിയ
യൂറോപ്പിലെ മികച്ച റീജിയണൽ എയർലൈൻസ് വിഭാഗത്തിൽ, ഏജിയൻ എയർലൈൻസ് ഒന്നാം സ്ഥാനം നേടി. എയർ ഡോളോമിറ്റി, എയർ സെർബിയ എന്നി കമ്പനികളാണ് രണ്ടും മൂന്നും സ്ഥാനത്ത്.

“പ്രവർത്തനങ്ങൾ ആരംഭിച്ച് വെറും 15 മാസത്തിനുള്ളിൽ ഈ അംഗീകാരം ലഭിക്കുന്നത് ഒരു വലിയ ബഹുമതിയാണ്. ഞങ്ങളുടെ മുഴുവൻ ടീമിന്റെയും കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും അഭിനിവേശത്തിന്റെയും വ്യക്തമായ പ്രതിഫലനമാണിത്. പൂർണ്ണമായും സ്വതന്ത്ര യാത്രക്കാരുടെ ഫീഡ്‌ബാക്കിനെ അടിസ്ഥാനമാക്കിയുള്ള സ്കൈട്രാക്സ് അവാർഡുകൾ ഞങ്ങളുടെ വ്യവസായത്തിലെ ഏറ്റവും ആദരണീയമായ ഒന്നാണ്.-കെ.എം. മാൾട്ട എയർലൈൻസിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ ഡേവിഡ് കുർമി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button