കേരളം

കാലവർഷം ആൻഡമാനിലെത്തി, 31ന് കേരളത്തിൽ; ബുധൻ വരെ അതിതീവ്ര മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ അതിതീവ്ര വേനൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം. മദ്ധ്യ, തെക്കൻ ജില്ലകളിലാകും കൂടുതൽ. കുറഞ്ഞ സമയത്തിൽ വലിയ മഴയ്ക്കാണ് സാദ്ധ്യത. മലവെള്ളപ്പാച്ചിൽ, മിന്നൽപ്രളയം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്ക് ഇടയാക്കിയേക്കാം. അതേസമയം, കാലവർഷം തെക്കൻ ആൻഡമാൻ കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ബംഗാൾ ഉൾക്കടലിലെ ചില ഭാഗങ്ങളിൽ എത്തി. 31ന് കേരളത്തിൽ എത്തുമെന്ന് പ്രതീക്ഷ.

സംസ്ഥാനത്ത് പലയിടത്തും മൂന്നു ദിവസമായി തുടരുന്ന വേനൽ മഴയിൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലടക്കം വെള്ളം കയറി. തിരുവനന്തപുരം നഗരത്തിലെ പലയിടങ്ങളും വെള്ളത്തിലായി. പൊന്മുടിയിൽ വിനോദസഞ്ചാരത്തിന് താത്കാലിക നിരോധനം ഏർപ്പെടുത്തി. ഇടുക്കി മലയോര മേഖലകളിൽ രാത്രി ഏഴുമുതൽ രാവിലെ ആറുവരെ യാത്ര നിരോധിച്ചു. ജില്ലയിൽ ഓഫ് റോഡ് സഫാരി, മൈനിംഗ് പ്രവർത്തനങ്ങളും നിരോധിച്ചു.പത്തനംതിട്ട ഗവി റോഡ് നാൽപ്പത് ഏക്കറിൽ ഇന്നലെ രാവിലെ മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി. കെ.എസ്.ആർ.ടി.സി ബസ് വഴിയിൽ കുടുങ്ങി. മണ്ണുനീക്കി ഗതാഗതം പുന:സ്ഥാപിച്ചു. ഗവിയിലേക്കുള്ള യാത്ര വനംവകുപ്പ് താത്കാലികമായി നിരോധിച്ചു.

മഴ മുന്നറിയിപ്പ്: ഇന്ന്, നാളെ

റെഡ് അലർട്ട്

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി

ഓറഞ്ച് അലർട്ട്

തിരുവനന്തപുരം, കൊല്ലം, എറണാകുളം

യെല്ലോ അലർട്ട്

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button