കേരളം

ആറ് അണക്കെട്ടുകളിൽ റെഡ് അലർട്ട് തുടരുന്നു; ഇടുക്കിയിൽ ബ്ലൂ അലർട്ട്, മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു


തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് തുടരുന്നു. പൊന്മുടി, ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, മൂഴിയാര്‍, കണ്ടള അണക്കെട്ടുകളിലാണ് റെഡ് അലേര്‍ട്ട്.
അതേസമയം ഇടുക്കി അണക്കിട്ടില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി അണക്കെട്ടില്‍ 2375.53 അടിയാണ് നിലവിലെ ജലനിരപ്പ്.

മുല്ലപ്പെരിയാറിലും ജലനിരപ്പ് നേരിയതോതില്‍ ഉയര്‍ന്നു. 134.80 അടിയാണ് നിലവിലെ ജലനിരപ്പ്. 137.40 അടിയാണ് നിലവിലെ റൂള്‍ കര്‍വ്. പെരിങ്ങല്‍ക്കുത്ത് ഡാമില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. ഇടമലയാര്‍, കക്കി, ബാണാസുരസാഗര്‍, ഷോളയാര്‍, മാട്ടുപ്പെട്ടി, ആനയിറങ്കല്‍, കുറ്റ്യാടി, പമ്ബ, കല്ലാര്‍ അണക്കെട്ടുകളില്‍ നിലവില്‍ മുന്നറിയിപ്പുകളൊന്നുമില്ല.

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ മാത്രമാണ് അതിതീവ്രമഴയ്ക്കുള്ള സാധ്യതയുള്ളത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂ‍ര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍ എന്നീ എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നിലവിലുള്ളത്.

ഉച്ചയ്ക്ക് ഒരു മണിക്ക് അടുത്ത മഴ മുന്നറിയിപ്പ് വരുമ്ബോള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ മെച്ചപ്പെടും എന്നാണ് പ്രതീക്ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button