കേരളം

ലഹരി ഉപയോ​ഗിച്ച് വാഹനം ഓടിക്കുന്നവരെ നിമിഷങ്ങൾക്ക് അകം പൂട്ടാൻ ആൽകോ സ്കാൻ വാൻ എത്തി


തിരുവനന്തപുരം: ലഹരി ഉപയോ​ഗിച്ച് വാഹനം ഓടിക്കുന്നവരെ നിമിഷങ്ങൾക്ക് അകം പൂട്ടാൻ ആൽകോ സ്കാൻ വാൻ എത്തി. ലഹരി ഉപയോ​ഗിച്ചുള്ള വാഹനം ഓടിക്കുന്നത് കാരണം സംസ്ഥാനത്ത് ഉണ്ടാകുന്ന അപകടങ്ങളെ തടയുന്നതിന് വേണ്ടിയുള്ള പോലീസിന്റെ പരിശോധനയ്ക്ക് സഹായകരമാകുന്നതാണ് ആൽകോ സ്കാൻ വാൻ.

പോലീസ് വാഹന പരിശോധന നടത്തുന്ന സമയം തന്നെ മയക്ക് മരുന്ന് ഉൾപ്പെടെയുള്ള ലഹരി ഉപയോ​ഗിച്ചുവോ എന്നുള്ള പരിശോധന മെഡിക്കൽ സെന്ററിൽ കൊണ്ട് പോകാതെ ഈ വാനിൽ വെച്ച് തന്നെ വേ​ഗത്തിൽ പരിശോധിക്കാനാകും. പരിശോധിക്കുന്ന ആളിന്റെ സ്വകാര്യതയ്ക്ക് തടസമുണ്ടാകാത്ത രീതിയിൽ ഉമിനീരിൽ നിന്നും നിമിഷങ്ങൾക്കകം തന്നെ ഉപയോ​ഗിച്ച ലഹരി പദാർത്ഥത്തെ വേ​ഗത്തിൽ തിരിച്ചറിയുവാനും പോലീസിന് വേ​ഗത്തിൽ മറ്റു നടപടികൾ സ്വീകരിക്കാനുമാകും. ഉമിനീര് ഉപയോ​ഗിച്ചുള്ള പരിശോധന രാജ്യത്ത് തന്നെ ആദ്യമായാണ് ഈ പദ്ധതി വഴി നടപ്പാക്കുന്നത്.

റോട്ടറി ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിന് വേണ്ടി ആരംഭിച്ച റോപ്പ് പദ്ധതിയിലൂടെ ലഭ്യമാക്കുന്ന ആൽകോ സ്കാൻ വാൻ കേരള പോലീസിന് കൈമാറും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button