അന്തർദേശീയം

പൈലറ്റുമാർ ഉറങ്ങിപ്പോയതിനെ തുടർന്ന് വിമാനം പറന്നത് 37000 അടി ഉയരത്തിൽ


പൈലറ്റുമാർ ഉറങ്ങിപോയതിനെ തുടർന്ന് വിമാനം പറന്നത് 37000 അടി ഉയരത്തിൽ. വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. സുഡാനിലെ ഖാർത്തൂമിൽ നിന്ന് എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയിലേക്കുള്ള വിമാനത്തിലെ പൈലറ്റുമാരാണ് ഉറങ്ങിപോയത്. ഈ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. വിമാനത്താവളത്തിനരികെ എത്തിയപ്പോൾ എയർ ട്രാഫിക് കൺട്രോൾ (എടിസി) മുന്നറിയിപ്പ് നൽകിയെങ്കിലും ലാൻഡിംഗ് ഉണ്ടായില്ല. കൺട്രോൾ റൂമിൽ നിന്ന് നിരവധി തവണ പൈലറ്റുമാരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഒന്നും തന്നെ ഫലം കണ്ടില്ല.

ഒടുവിൽ വിമാനം ഇറക്കേണ്ടിയിരുന്ന റൺവേയും മറികടന്ന് പോയപ്പോൾ ഓട്ടോപൈലറ്റ് സംവിധാനം വിച്ഛേദിക്കപ്പെടുകയും അലാറം അടിക്കുകയും ചെയ്തു. ഇതേതുടർന്ന് ഉച്ചത്തിലുള്ള അലാറം കേട്ട് പൈലറ്റുമാർ ഉണരുകയായിരുന്നു. വലിയൊരു അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. അത് കഴിഞ്ഞ് ഏകദേശം 25 മിനുറ്റിന് ശേഷമാണ് വിമാനം താഴെ ഇറക്കിയത്. ഏകദേശം രണ്ടര മണിക്കൂറിന് ശേഷം അടുത്ത യാത്ര ആരംഭിച്ചു.

യാത്രക്കാർക്കും ഒരു പരിക്കും സംഭവിക്കാതെ തിരിച്ചെത്തി. വലിയൊരു ദുരന്തം കണ്മുന്നിൽ മിന്നിമറഞ്ഞതിന്റെ ഞെട്ടലിലാണ് എല്ലാവരും. ഏവിയേഷൻ അനലിസ്റ്റ് അലക്‌സ് മച്ചറസ് സംഭവത്തെ അപലപിച്ചു. പൈലറ്റുമാർ ക്ഷീണമാണ് ഇതിന് കാരണമായതെന്നും കുറ്റപ്പെടുത്തി. ഇതിനു മുമ്പും ഇത്തരം സമാനമായ സംഭവങ്ങൾ റിപ്പോർട് ചെയ്തിട്ടുണ്ട്. ന്യൂയോർക്കിൽ നിന്ന് റോമിലേക്കുള്ള ഐടിഎ എയർവേയ്‌സ് വിമാനം 38,000 അടി ഉയരത്തിൽ സഞ്ചരിക്കുന്നതിനിടെ രണ്ട് പൈലറ്റുമാർ ഉറങ്ങിപ്പോയതായാണ് റിപ്പോർട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button