കേരളം

സുപ്രധാന പ്ര​ഖ്യാ​പ​ന​ങ്ങ​ളുമായി കേരള ബ​ജ​റ്റ് 2025

തിരുവനന്തപുരം : സംസ്ഥാന ബജറ്റിൽ ഇക്കുറി കോളടിച്ചത് കൊല്ലം ജില്ലയ്ക്ക്. ഏറ്റവും സുപ്രധാന തീരുമാനമായ വിഴിഞ്ഞം – കൊല്ലം – പുനലൂർ ത്രികോണ ഇടനാഴി മുതൽ രണ്ട് ഐടി പാർക്കുകൾ വരെ ബജറ്റിൽ കൊല്ലം നിറഞ്ഞു നിന്നു. ബജറ്റ് പ്രഖ്യാപനങ്ങൾ ഫലപ്രദമായി നടപ്പിലാക്കിയാൽ അത് കൊല്ലം ജില്ലക്കുണ്ടാക്കുന്ന കുതിപ്പ് ചെറുതായിരിക്കില്ല.

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് ഭൂമി വാങ്ങി കെട്ടിടം പണിയാൻ 30 കോടി ബജറ്റിൽ നീക്കി വച്ചിട്ടുണ്ട്. ഭക്ഷ്യ പാര്‍ക്കിനായി അഞ്ച് കോടിയും ശാസ്‌താംകോട്ടയെ വിനോദസഞ്ചാര കേന്ദ്രമാക്കാൻ ഒരു കോടിയും നീക്കി വച്ചു. ഹിസ്റ്ററി മാരിടൈം മ്യൂസിയത്തിനും കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിനും അഞ്ചു കോടി വീതം ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.

ഇതിന് പുറമെ തീരദേശ ഹൈവേ, സീപ്ലെയിന്‍ പദ്ധതി, എന്നിവയുടെ പ്രയോജനങ്ങളും കൊല്ലത്തിന് ലഭിക്കും. കശുവണ്ടി, കയര്‍മേഖലയ്ക്കുള്ള പദ്ധതികളും ഗുണം ചെയ്യുക കൊല്ലം ജില്ലയ്ക്ക് തന്നെയായിരിക്കും. വിഴിഞ്ഞം – കൊല്ലം – പുനലൂർ വ്യാവസായിക ഇടനാഴിയുടെ പ്രഖ്യാപനം സംസ്ഥാനത്തെ ഗതാഗത ഇടനാഴികൾ ശക്തമാക്കാൻ ഉപകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

പ്ര​ധാ​ന​പ്പെ​ട്ട പ്ര​ഖ്യാ​പ​ന​ങ്ങ​ൾ

* സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും ഒ​രു ഗ​ഡു ഡി​എ കൂ​ടി

* ജീ​വ​ക്കാ​രു​ടെ ഡി​എ കു​ടി​ശി​ക​യു​ടെ ര​ണ്ടു ഗ​ഡു ഈ​വ​ര്‍​ഷം.

* സ​ര്‍​വീ​സ് പെ​ന്‍​ഷ​ന്‍ പ​രി​ഷ്‌​ക​ര​ണ കു​ടി​ശി​ക​യു​ടെ അ​വ​സാ​ന ഗ​ഡു ഈ​മാ​സം.

* പെ​ന്‍​ഷ​ന്‍ കു​ടി​ശി​ക​യു​ടെ ര​ണ്ടു ഗ​ഡു​വും ഈ​വ​ര്‍​ഷം.

* വ​യ​നാ​ടി​ന് 750 കോ​ടി. ദു​ര​ന്ത ബാ​ധി​ത​ര്‍​ക്കു കൂ​ടു​ത​ല്‍ ധ​ന​സ​ഹാ​യം.

* വി​ഴി​ഞ്ഞം അ​നു​ബ​ന്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മു​ന്‍​ഗ​ണ​ന.

* തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് മെ​ട്രോ പ​ദ്ധ​തി​ക​ള്‍.

* തി​രു​വ​ന​ന്ത​പു​രം മെ​ട്രോ​യു​ടെ പ്രാ​രം​ഭ ന​ട​പ​ടി​ക​ള്‍ ഈ​വ​ര്‍​ഷം.

* അ​തി​വേ​ഗ റെ​യി​ല്‍​പാ​ത അ​നി​വാ​ര്യം.

* തെ​ക്ക​ന്‍ കേ​ര​ള​ത്തി​ന് പു​തി​യ ക​പ്പ​ല്‍ നി​ര്‍​മാ​ണ​ശാ​ല.

* ലോ​ക കേ​ര​ളാ​കേ​ന്ദ്രം സ്ഥാ​പി​ക്കും.

* കെ-​ഹോം​സ് പ​ദ്ധ​തി​ക​ളു​ടെ പ്രാ​രം​ഭ ചെ​ല​വു​ക​ള്‍​ക്കാ​യി 5 കോ​ടി.

* ലൈ​ഫ് പ​ദ്ധ​തി​യി​ലൂ​ടെ ഒ​രു​ല​ക്ഷം വീ​ടു​ക​ള്‍ ഈ​വ​ർ​ഷം പൂ​ര്‍​ത്തി​യാ​ക്കും.

* ക​ണ്ണൂ​രി​ല്‍ ഐ​ടി പാ​ർ​ക്ക്.

* കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി​ക്ക് 700 കോ​ടി.

* കൊ​ച്ചി മു​സി​രി​സ് ബി​നാ​ലെ​യു​ടെ 2025-26 എ​ഡി​ഷ​നാ​യി 7 കോ​ടി.

* ഹൈ​ഡ്ര​ജ​ന്‍ ഉ​ത്പാ​ദ​ന​ത്തി​ന് ഹൈ​ഡ്ര​ജ​ന്‍ വാ​ലി പ​ദ്ധ​തി ആ​രം​ഭി​ക്കും.

* കൊ​ല്ല​ത്ത് കി​ഫ്ബി, കി​ന്‍​ഫ്രാ സ​ഹ​ക​ര​ണ​ത്തി​ല്‍ ഐ​ടി പാ​ര്‍​ക്ക്.

* ഡെ​സ്റ്റി​നേ​ഷ​ന്‍ ടൂ​റി​സ് സെ​ന്‍റ​റു​ക​ള്‍ ഒ​രു​ക്കും.

* ഹോ​ട്ട​ലു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​ന് 50 കോ​ടി രൂ​പ വ​രെ വാ​യ്പ ന​ല്‍​കും.

* വ​യോ​ജ​ന പ​രി​ച​ര​ണ​ത്തി​നാ​യി 50 കോ​ടി.

* ഡി​ജി​റ്റ​ല്‍ ശാ​സ്ത്ര പാ​ര്‍​ക്കി​ന് 212 കോ​ടി.

* എ​ഐ വി​ക​സ​ന​ത്തി​ന് 10 കോ​ടി.

* കാ​ലാ​വ​ധി ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ള്‍ മാ​റ്റി പു​തി​യ​ത് വാ​ങ്ങാ​ന്‍ 100 കോ​ടി.

* സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യാ​ന്‍ ര​ണ്ടു​കോ​ടി.

* സീ ​പ്ലെ​യി​ന്‍ ടൂ​റി​സം, ഹെ​ലി പാ​ഡു​ക​ൾ, ചെ​റു​വി​മാ​ന​ത്താ​വ​ളം എ​ന്നി​വ​യ്ക്ക് 20 കോ​ടി.

* വൈ​ക്കം സ​ത്യ​ഗ്ര​ഹ സ്മാ​ര​ക​ത്തി​നാ​യി അ​ഞ്ചു​കോ​ടി.

* ധ​ര്‍​മ​ട​ത്ത് ഗ്ലോ​ബ​ല്‍ ഡ​യ​റി വി​ല്ലേ​ജി​ന് 130 കോ​ടി.

* മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ര്‍​ഷം പ​രി​ഹ​രി​ക്കാ​ൻ 48.85 കോ​ടി.

* ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന് 75.51 കോ​ടി.

* കാ​സ​ര്‍​ഗോ​ഡ് മൈ​ലാ​ട്ടി​യി​ല്‍ ബാ​റ്റ​റി എ​ന​ര്‍​ജി സോ​ളാ​ര്‍ സി​സ്റ്റം

* കെ​എ​സ്ആ​ര്‍​ടി​സി​ക്ക് 178.96 കോ​ടി.

* പ​മ്പ-​സ​ന്നി​ധാ​നം ന​ട​പ്പാ​ത വി​ക​സ​ന​ത്തി​ന് 47.97 കോ​ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button