കേരളം

“കേ​ര​ള’ വേ​ണ്ട കേ​ര​ളം മ​തി; ഐ​ക്യ​ക​ണ്‌​ഠേ​ന പ്ര​മേ​യം പാ​സാ​ക്കി സംസ്ഥാന നി​യ​മ​സ​ഭ

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​ഘ​ട​ന​യി​ല്‍ സം​സ്ഥാ​ന​ത്തി​ന്‍റെ പേ​ര് “കേ​ര​ള’ എ​ന്ന​തി​ന് പ​ക​രം കേ​ര​ളം എ​ന്നാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​മേ​യം നി​യ​മ​സ​ഭ ഐ​ക്യ​ക​ണ്‌​ഠേ​ന പാ​സാ​ക്കി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് നി​യ​മ​സ​ഭ​യി​ല്‍ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്.

2023ല്‍ ​നി​യ​മ​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം വീ​ണ്ടും അ​വ​ത​രി​പ്പി​ച്ച​ത് സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. ഭ​ര​ണ​ഘ​ട​ന​യു​ടെ ഒ​ന്ന്, എ​ട്ട് പ​ട്ടി​ക​യി​ല്‍ മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ആ​ദ്യ​ത്തെ പ്ര​മേ​യം.എ​ന്നാ​ല്‍ ഒ​ന്നാം പ​ട്ടി​ക​യി​ല്‍ മാ​ത്രം മാ​റ്റം വ​രു​ത്തി​യാ​ല്‍ മ​തി​യെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​റി​യി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​മേ​യം വീ​ണ്ടും അ​വ​ത​രി​പ്പി​ക്കേ​ണ്ടി വ​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം സാ​ങ്കേ​തി​ക​മാ​യ പി​ഴ​വ് അ​ശ്ര​ദ്ധ കൊ​ണ്ട് സം​ഭ​വി​ച്ച​താ​ണെ​ന്നും അ​ത് ഒ​ഴി​വാ​ക്കേ​ണ്ടി​രു​ന്നെ​ന്നും പ്ര​തി​പ​ക്ഷം സ​ഭ​യി​ല്‍ പ​റ​ഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button