കെന്‍സ ലെയ്‌ലി…ഇതാ,ലോകത്തെ ആദ്യ എഐ വിശ്വസുന്ദരി
ലോകത്തെ ആദ്യ എ ഐ വിശ്വസുന്ദരി കിരീടം ചൂടിയിരിക്കുകയാണ് മൊറോക്കോക്കാരി കെന്‍സ ലെയ്‌ലി. 1500 എഐ നിര്‍മിത മോഡലുകളെ പിന്തള്ളിയാണ് കെന്‍ കിരീടം ചൂടിയത്. സൗന്ദര്യം, സാങ്കേതിക വിദ്യ, ഓണ്‍ലൈന്‍ ഇന്‍ഫ്ളുവന്‍സ് എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് വിജയികളെ തെരഞ്ഞെടുത്തത്. കാഴ്ചയില്‍ മനുഷ്യനാണെന്ന് തോന്നുമെങ്കിലും എഐ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച നിരവധി മോഡലുകളെ പിന്തള്ളിയാണ് കെന്‍സ കിരീടം ചൂടിയത്.
Alles nur Manipulation !!!!
Digital-Influencerin im Hijab zur ersten Miss KI der Welt gekrönt
Die marokkanische Aktivistin und Model Kenza Layli sicherte sich den begehrten Titel bei den World AI Creator Awards aufgrund ihrer außergewöhnlichen Realitätsnähe.
Layli übertraf… pic.twitter.com/viPnWvECwS— Michael Seidel (@MichaelausHH) July 10, 2024
20000 ഡോളറാണ് സമ്മാനത്തുക. കാസബ്ലാങ്കയില്‍ നിന്നുള്ള നാല്‍പതുകാരനായ മെറിയം ബെസയാണ് കെന്‍സയെ നിര്‍മിച്ചിരിക്കുന്നത്. ‘സാങ്കേതിക മേഖലയില്‍ മൊറോക്കന്‍, അറബ്, ആഫ്രിക്കന്‍, മുസ്ലീം സ്ത്രീകളെ ഹൈലൈറ്റ് ചെയ്യാന്‍ കെന്‍സയിലൂടെ സാധിച്ചു എന്നതില്‍ അഭിമാനമുണ്ടെന്നും മെറിയം പ്രതികരിച്ചു. നൂറ് ശതമാനം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച കെന്‍സയോട് ഏഴ് ഭാഷകളില്‍ സംവദിക്കാം.