കേരളം
ലാൻഡിങ് ഗിയറിൽ പ്രശ്നം; കണ്ണൂർ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനം സുരക്ഷിതമായി ഇറക്കി

തിരുവനന്തപുരം : തിരുവനന്തപുരം എയർപോർട്ടിൽ ലാൻഡിങ് ഗിയറിൽ പ്രശ്നം ഉണ്ടായതിനെത്തുടര്‍ന്ന് വിമാനം സുരക്ഷിതമായി ഇറക്കി. വിമാനം ലാൻഡ് ചെയ്യുന്നതിനിടെ ഗിയറിന് പ്രശ്നം ഉണ്ടായിരുന്നു. എന്നാല്‍ വിമാനം തിരുവനന്തപുരത്ത് സുരക്ഷിതമായി ഇറക്കി.
കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിനാണ് പ്രശ്നമുണ്ടായത്. ബോയിംഗ് 737 ഇനത്തിൽ പെട്ട വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. 72 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.



