ജൂണിലുണ്ടായത് ഈ വർഷത്തെ ഉയർന്ന രണ്ടാമത്തെ ഉഷ്ണ തരംഗം, കാലാവസ്ഥാ കണക്കുകൾ ഇങ്ങനെ
ജൂണ്‍ മാസത്തില്‍ മാള്‍ട്ട സാക്ഷ്യം വഹിച്ചത് കടുപ്പമേറിയ ചൂടിനെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ മാസത്തെ ശരാശരി താപനിലയായ 25.8°C പ്രതീക്ഷിത നിലവാരത്തെക്കാള്‍ 1.6 ഡിഗ്രി ഉയര്‍ന്നു. ഈ വര്‍ഷത്തിലെ ഉയര്‍ന്ന രണ്ടാമത്തെ ഉഷ്ണ തരംഗവും രേഖപ്പെടുത്തിയത് ജൂണിലാണ് 35.8 ഡിഗ്രി സെല്‍ഷ്യസ്. ജൂണ്‍21നായിരുന്നു അത്.
സമുദ്രോപരിതല താപനിലയും കാലാവസ്ഥാ മാനദണ്ഡത്തേക്കാള്‍ 1.7 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നു, ശരാശരി താപനില 23.7 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ചൂട് കൂടുതലാണെങ്കിലും, 2024 ജൂണ്‍ പതിവിലും സൂര്യപ്രകാശ സാനിധ്യം കുറവുള്ള മാസമായിരുന്നു.312.1 മണിക്കൂറാണ് ജൂണില്‍ സൂര്യ സാനിധ്യം ഉണ്ടായിരുന്നത്. കാലാവസ്ഥാ മാനദണ്ഡത്തില്‍ നിന്ന് ഏകദേശം 22 മണിക്കൂര്‍ കുറവാണ്.
ഏറ്റവും കൂടുതല്‍ സൂര്യന്‍ ദൃശ്യമായത് ജൂണ്‍ 8 നായിരുന്നു, 13.5 മണിക്കൂര്‍ സൂര്യന്‍ പ്രകാശിച്ചു, അതേസമയം ഏറ്റവും മങ്ങിയ ദിവസം ജൂണ്‍ 12 ആയിരുന്നു, മൂന്ന് മണിക്കൂറില്‍ താഴെ മാത്രമാണ് സൂര്യപ്രകാശം രേഖപ്പെടുത്തിയത്.
മാസത്തിലെ ഏറ്റവും ആര്‍ദ്രമായ ദിവസമായിരുന്നു ജൂണ്‍ 3. മാസത്തിലുടനീളം പെയ്ത 3.8 മില്ലിമീറ്റര്‍ മഴയുടെ ഭൂരിഭാഗവും ഈ ദിവസത്തിലാണ് പെയ്തത്. ജൂണില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയുടെ റെക്കോര്‍ഡ് 2021 ജൂണിലാണ്, താപനില 41.5 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നപ്പോള്‍. അതിനടുത്ത് ഇത്തവണയും ചൂടെത്തിയില്ല എന്നതാണ് ആശ്വാസകരമായ വസ്തുത.