അന്തർദേശീയം

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ന്ന് പി​ന്നോ​ട്ടി​ല്ല ; ട്രം​പി​നെ വീ​ണ്ടും പ​രാ​ജ​യ​പ്പെ​ടു​ത്തും : ജോ ​ബൈ​ഡ​ൻ

ന്യൂ​യോ​ർ​ക്ക് : പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പി​നെ വീ​ണ്ടും പ​രാ​ജ​യ​പ്പെ​ടു​ത്തു​മെ​ന്നും സ്ഥാ​നാ​ര്‍​ത്ഥി​ത്വ​ത്തി​ല്‍ നി​ന്ന് പി​ൻ​മാ​റി​ല്ലെ​ന്നും ജോ ​ബൈ​ഡ​ൻ. പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ത്ഥി​യാ​കാ​ൻ ഏ​റ്റ​വും യോ​ഗ്യ​ൻ താ​നെ​ന്നും പി​ന്മാ​റാ​ൻ ആ​ലോ​ചി​ക്കു​ന്നി​ല്ലെ​ന്നും ബൈ​ഡ​ൻ വ്യ​ക്ത​മാ​ക്കി.

നാ​റ്റോ സ​മ്മേ​ള​ന​ത്തി​നി​ടെ​യു​ള്ള വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ബൈ​ഡ​ൻ ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ത​ന്‍റെ ഭ​ര​ണ കാ​ല​യ​ള​വി​ൽ സാ​മ്പ​ത്തി​ക മേ​ഖ​ല വ​ൻ പു​രോ​ഗ​തി കൈ​വ​രി​ച്ചു. തു​ട​ങ്ങി​വ​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് വീ​ണ്ടും മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് ജോ ​ബൈ​ഡ​ൻ പ്ര​തി​ക​രി​ച്ചു.

ക​മ​ല ഹാ​രി​സ് പ്ര​സി​ഡ​ന്‍റ് ആ​കാ​ൻ ക​ഴി​വു​ള്ള നേ​താ​വാ​ണെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ന്യൂ​യോ​ർ​ക്ക് ടൈം​സ് രം​ഗ​ത്തെ​ത്തി. അ​മേ​രി​ക്ക​യെ ന​യി​ക്കാ​ൻ ട്രം​പ് അ​യോ​ഗ്യ​നെ​ന്ന് ന്യൂ ​യോ​ർ​ക്ക് ടൈം​സി​ന്‍റെ പ​ത്രാ​ധി​പ സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button