അന്തർദേശീയംടെക്നോളജി

ടൈപ്പ് സീറോ സീറോ; ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള കോൺസപ്റ്റ് ഡിസൈൻ പുറത്തിറക്കി ജാ​ഗ്വാർ

ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള കോൺസപ്റ്റ് ഡിസൈൻ പുറത്തിറക്കി ജാ​ഗ്വാർ. ടൈപ്പ് സീറോ സീറോ എന്ന പേരിലാണ് വാഹനത്തിന്റെ കോൺസപ്റ്റ് ബ്രിട്ടീഷ് ബ്രാൻഡ് അവതരിപ്പിച്ചിട്ടുള്ളത്. റോൾസ് റോയ്‌സ് പോലെ തോന്നിക്കുന്ന, എന്നാൽ ടെസ്‌ല സൈബർട്രക്കിൻ്റെ ഡിസൈൻ ‌ശൈലിയിലുള്ള കോൺസെപ്റ്റ് ഡിസൈനാണ് അവതരിപ്പിച്ചിട്ടുള്ളത്.

നേരത്തെ കർവ്വി ഡിസൈൻ ശൈലിയ്ക്കും പകരമായി വളരെ ഷാർപ്പായ ഒരു ഡിസൈനാണ് നിർമ്മാതാക്കൾ ഉപയോഗിച്ചിരിക്കുന്നത്. നിങ്ങൾക്ക് അസ്വസ്ഥത ഉണ്ടാകും. അത് കുഴപ്പമില്ല. നമ്മൾ അത് വികസിപ്പിക്കുന്നത് തുടരും- ചീഫ് ക്രിയേറ്റീവ് ഓഫീസർ ജെറി മക്ഗവർൺ പറഞ്ഞു. പുതിയ ജാഗ്വാർ ലോഗോ എന്നിവയ്‌ക്കൊപ്പം പുതിയ ബ്ലാങ്കഡ് -ഓഫ് ഗ്രില്ല് ഡിസൈനും കൺസെപ്റ്റ് കാറിൽ അവതരിപ്പിച്ചിട്ടുണ്ട്. മിയാമി പിങ്ക്, ലണ്ടൻ ബ്ലൂ എന്നീ നിറങ്ങളിലുള്ള വാഹനങ്ങൾക്ക് ഓവൽ ആകൃതിയിലുള്ള സ്റ്റിയറിങ് വീലുകളും വിശാലമായ ഫ്രണ്ട് ഗ്രില്ലും ഉളള ഡിസൈനാണുളളത്. 1960 കളിലെ ജാഗ്വാർ ഇ-ടൈപ്പിലെ ഓപലെസെൻ്റ് സിൽവർ ബ്ലൂവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ലണ്ടൻ ബ്ലൂ നൽകിയിരിക്കുന്നത്.

ടൈപ്പ് 00 ഒരു നോൺപ്രൊഡക്ഷൻ വാഹനമാണെന്നാണ് ജാഗ്വാർ അവകാശപ്പെടുന്നത്. ടൈപ്പ് 00 വാങ്ങാൻ ലഭ്യമല്ലെങ്കിലും, ഏറ്റവും പുതിയ കോൺസെപ്റ്റ് ഇലക്ട്രിക് വാഹനം ഉപയോഗിച്ച് ഭാവിയിലെ പ്രൊഡക്ഷൻ മോഡലുകൾ എങ്ങനെയായിരിക്കുമെന്ന് കാണിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ജാഗ്വാർ പറയുന്നു. ജാഗ്വാർ വിഷൻ ഡിസൈൻ കൺസെപ്റ്റിന് ഷൂട്ടിംഗ് ബ്രേക്ക് റിയർ എൻഡ് വരുന്ന ഒരു ടു ഡോർ ശൈലിയിൽ എത്തുന്നു. ഗോൾഡൻ, ബ്ലാക്ക് ഡ്യുവൽ ടോൺ നിറങ്ങളിൽ പൂർത്തിയാക്കിയ കൂറ്റൻ എയറോഡൈനാമിക് അലോയി വീലുകളും പുത്തൻ ഇവിയ്ക്ക് ലഭിക്കുന്നു.

മുൻവശത്തെ അതേ ബ്ലാങ്ക്ഡ് ഓഫ് ഗ്രില്ല് ഡിസൈൻ പിൻഭാഗത്തും നിലനിർത്തിയിരിക്കുന്നുണ്ട്. കോൺസെപ്റ്റ് പതിപ്പിന് റിയർ ഗ്ലാസ് ഇല്ല. ഫാസ്റ്റ് ചാർജർ വഴി വെറും 15 മിനിറ്റിനുള്ളിൽ 200 മൈൽ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. നിലവിൽ വരാനിരിക്കുന്ന വാഹനത്തെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും ജാഗ്വാർ വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ, ഈ വാഹനത്തിൻ്റെ നിർമ്മാണംവും ടെസ്റ്റുകളും യുകെയിൽ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button