മാൾട്ടാ വാർത്തകൾ

മാൾട്ടയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രാദേശിക കൗൺസിലറായി പതിനാറുകാരനായ ഇസാക്ക്

മാള്‍ട്ടയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രാദേശിക കൗണ്‍സിലറായി ഇസാക്ക് കാറ്റാനിയ ഡി ജിയോവാനി തെരഞ്ഞെടുക്കപ്പെട്ടു.ലേബര്‍ പാര്‍ട്ടി
ടിക്കറ്റില്‍ ഫ്ഗുര ലോക്കല്‍ കൗണ്‍സിലിലേക്കാണ് പതിനാറുകാരനായ ഇസാക് ജയിച്ചു കയറിയത്. 729 വോട്ടുകള്‍ നേടിയാണ് കൗമാരക്കാരന്‍ ലേബര്‍ കോട്ടയില്‍ തന്റെ സീറ്റ് ഉറപ്പിച്ചത്.

ലേബര്‍ എംപിയായ കത്യ ഡി ജിയോവാനിയുടെ മകനും ആദ്യത്തെ ഫ്ഗുറ മേയര്‍ ആന്റണി ഡി ജിയോവാനിയുടെ ചെറുമകനുമാണ് ഇസാക് . രാഷ്ട്രീയത്തിന് പുറത്ത് സര്‍വകലാശാലയില്‍ നിയമം പഠിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും ഡിജെയിംഗില്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെന്നും കാറ്റാനിയ ഡി ജിയോവാനി പറഞ്ഞു. കഴിഞ്ഞ വര്‍ഷം പാസാക്കിയ നിയമപ്രകാരം 16 വയസ്സുള്ളവര്‍ക്ക് മേയര്‍ ആകാമെന്നതിനാല്‍ ഇസാക്കിന്റെ തെരഞ്ഞെടുപ്പ് നിര്‍ണായക സമയത്താണ് എന്നതാണ് വസ്തുത. ഇസാക്കിനൊപ്പം 16 വയസ്സുള്ള മറ്റ് രണ്ട് പേര്‍ കൂടി ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സെന്റ് ജൂലിയന്‍സില്‍ ഗബ്രിയേല്‍ ബോര്‍ഗ് ഫെറാന്‍ഡോയും ക്രെണ്ടിയില്‍ നീന സ്‌കൈ ബ്രിഫയും പിഎന്‍ ടിക്കറ്റിലാണ് തെരഞ്ഞെടുക്കപ്പെട്ടത്.

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button