മാൾട്ടാ വാർത്തകൾ
കോമിനോ ബ്ലൂ ലഗൂണിൽ നീന്തലിനിടെ ഇറ്റാലിയൻ പൗരൻ മരിച്ചു

കോമിനോയിൽ നീന്തലിനിടെ ഇറ്റാലിയൻ പൗരൻ മരിച്ചു. ഇന്ന് പുലർച്ചെയാണ് കോമിനോയിലെ ബ്ലൂ ലഗൂണിൽ നീന്തുന്നതിനിടെ 35 കാരനായ ഇറ്റാലിയൻ പൗരൻ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയത്. സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രഥമശുശ്രൂഷ നൽകിയ ശേഷം എമർജൻസി റെസ്‌പോൺസ് ആൻഡ് റെസ്‌ക്യൂ കോർപ്‌സ് (ERRC) ആംബുലൻസിൽ ആളെ ഗോസോ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും താമസിയാതെ മരിച്ചതായി സാക്ഷ്യപ്പെടുത്തുകയായിരുന്നു. പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.