അന്തർദേശീയം
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹ ഖത്തറിൽ ഇസ്രായേല്‍ ആക്രമണം

ദോഹ : ഖത്തർ തലസ്ഥാനമായ ദോഹയിൽ സ്ഫോടനങ്ങൾ. ഗസ്സ സമാധാന ചർച്ചയ്ക്കെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണമെന്നാണ് സൂചന.
ആക്രമണം ഇസ്രായേൽ സ്ഥിരീകരിച്ചെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്ക മുന്നോട്ടുവച്ച ഗസ്സ വെടിനിർത്തൽ നിർദ്ദേശങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെയാണ് ആക്രമണം നടന്നതെന്ന് ഹമാസ് വൃത്തങ്ങൾ അൽ ജസീറയോട് പറഞ്ഞു.