അന്തർദേശീയം
ഹമാസ് ഡെപ്യൂട്ടി കമാൻഡറെ വധിച്ചെന്ന് ഇസ്രയേൽ

ജറുസലേം : ഗാസ മുനമ്പിലെ ആക്രമണത്തിൽ ഹമാസ് ഡെപ്യൂട്ടി കമാൻഡറെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അവകാശപ്പെട്ടു. ഹമാസിന്‍റെ അൽ – ഫുർഖാൻ ബറ്റാലിയന്‍റെ ഡെപ്യൂട്ടി കമാൻഡറായിരുന്ന സലാഹ് അൽ-ദിൻ സാറയെയാണ് വധിച്ചത്.
ജൂലൈ 24നാണ് സലാഹ് അൽ-ദിൻ സാറ കൊല്ലപ്പെട്ടത്. ബറ്റാലിയന്‍റെ കോംബാറ്റ് സപ്പോർട്ട് കമ്പനിയുടെ കമാൻഡറായി പ്രവർത്തിച്ചിട്ടുണ്ട്.
ഗാസ മുനമ്പിൽ ഇസ്രയേലിലെ സാധാരണക്കാർക്കും ഐഡിഎഫ് സൈനികർക്കും എതിരേ നിരവധി ഭീകരാക്രമണങ്ങൾ അഴിച്ചുവിടുന്നതിൽ പ്രധാനിയായിരുന്നു എന്നും ഇസ്രയേൽ ആരോപിക്കുന്നു.